News - 2024

നാമകരണത്തിനായുള്ള പൊതു കണ്‍സിസ്റ്ററി 19ന്

സ്വന്തം ലേഖകന്‍ 05-05-2018 - Saturday

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെയും എല്‍സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഓസ്‌കര്‍ റൊമേറോയെയും വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള അവസാന അംഗീകാരം നല്കുന്നതിനുള്ള സാധാരണ പൊതു കണ്‍സിസ്റ്ററി 19നു നടക്കും. റോമിലുള്ള കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് പൊതു കണ്‍സിസ്റ്ററി നടക്കുക. ഇതിനു ശേഷം നാമകരണ തീയതി പ്രഖ്യാപിക്കും.

പുവര്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക മരിയ കാതറിന കാസ്പര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്‌റ്റേഴ്‌സ് അഡോറേഴ്‌സ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് സ്ഥാപിച്ച ഫാ. ഫ്രഞ്ചെസ്‌കോ സ്പിനെല്ലി, ഫാ. വിന്‍ചെന്‍സോ റൊമാനോ, മിഷ്ണറീസ് ഓഫ് ദ ക്രൂസേഡ് സ്ഥാപക നസാറിയ ഓഫ് സെന്റ് തെരേസ ഓഫ് ജീസസ് എന്നീ നാലു വാഴ്ത്തപ്പെട്ടവരുടെ നാമകരണ കാര്യവും 19നു ചേരുന്ന കണ്‍സിസ്റ്ററിയില്‍ തീരുമാനിക്കും. ഒക്ടോബര്‍ മാസത്തില്‍ മെത്രാന്‍മാരുടെ സിനഡിന്റെ അവസാനം വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് സൂചന.


Related Articles »