India - 2024

അപ്പസ്‌തോലിക പ്രബോധനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 18-05-2018 - Friday

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ 'ഗൗദെത്തെ എത് എക്‌സുല്താരത്തേ'യുടെ മലയാള പരിഭാഷ 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' പ്രകാശനം ചെയ്തു. തിരുവനന്തപുരം കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസാണ് പ്രബോധനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ.എം. സൂസപാക്യം പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അപ്പസ്‌തോലിക പ്രബോധനത്തെക്കുറിച്ച് ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പഠനസഹായി അനുബന്ധമായി മലയാള പരിഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 19നു വിശുദ്ധയൗസേപ്പിന്റെ തിരുനാള്‍ ദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പ 'ഗൗദെത്തെ എത് എക്‌സുല്താരത്തേ' ആഗോള സഭയ്ക്കു സമര്‍പ്പിച്ചത്. അഷ്ടസൗഭാഗ്യങ്ങളുടെയും കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ രൂപവത്ക്കരിക്കപ്പെട്ട വിശുദ്ധരുടെ ജീവിതങ്ങളുടെ പുനര്‍വായനയ്ക്കും, പ്രാര്‍ത്ഥനാപൂര്‍വമായ ധ്യാനത്തിനുമാണ് പാപ്പാ അപ്പസ്‌തോലിക പ്രബോധനത്തിലൂടെ ക്ഷണിക്കുന്നത്.


Related Articles »