News - 2025

കൊളംബിയന്‍ കര്‍ദ്ദിനാള്‍ ഡാരിയോ കാസ്റ്റ്‌റില്ലണ്‍ ദിവംഗതനായി

സ്വന്തം ലേഖകന്‍ 19-05-2018 - Saturday

റോം: 'എക്ലേസിയ ഡേ' പൊന്തിഫിക്കല്‍ കമ്മീഷന്റെ മുന്‍ തലവനും കൊളംബിയന്‍ കര്‍ദ്ദിനാളുമായ ഡാരിയോ കാസ്റ്റ്‌റില്ലണ്‍ ഹോയോസ് ദിവംഗതനായി. 88 വയസായിരുന്നു. ഇന്നലെ രാവിലെ റോമില്‍ വച്ചായിരുന്നു മരണം. മൃതസംസ്‌കാരം ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സോഡാനോ മുഖ്യകാര്‍മ്മികത്വം വഹിക്കും. 1929 ജൂലൈ 4 ന് മെഡെല്ലിനില്‍ ആയിരുന്നു ഡാരിയോ കാസ്റ്റ്‌റില്ലന്റെ ജനനം.

1952-ല്‍ അദ്ദേഹം സാന്‍റ റോസ ഡേ ഓസോസ് രൂപതയിലെ വൈദികനായി അഭിഷിക്തനായി. വൈദിക ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഇടവകകള്‍ കേന്ദ്രീകരിച്ചായിരിന്നു പ്രവര്‍ത്തനം. 1971-ല്‍ പേരെയിര രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1983-1987 കാലഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്പ്സ് സമിതിയുടെ സെക്രട്ടറി ജനറലായി സേവനം ചെയ്തു. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി.


Related Articles »