India - 2025
കെസിവൈഎം വിജയപുരം രൂപത പ്രതിഷേധറാലി സംഘടിപ്പിച്ചു
സ്വന്തം ലേഖകന്‍ 30-05-2018 - Wednesday
കോട്ടയം: കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ പോലീസിന്റെ അനാസ്ഥക്കെതിരെ കെ.സി.വൈ.എം. വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വിവേചനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെവിന്റെ മൃഗീയ കൊലപാതകമെന്ന് രൂപത സമിതി വ്യക്തമാക്കി. നല്ലിടയന്‍ പള്ളിയില്‍നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മുന്‍ രൂപത പ്രസിഡന്റ് ജൂബി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു.
രൂപത പ്രസിഡന്റ് തോമസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. വിനോദ്, ജോസ് വര്‍ക്കി, ശീതള്‍ ഫ്രാന്‍സിസ്, വര്‍ഗീസ് മൈക്കിള്‍, ആല്‍ബിന്‍ ചാക്കോ, സോന സാബു, സുബിന്‍ കെ. സണ്ണി, ഡെനിയ സിസി, നിഥിന്‍ മാത്യു, അരുണ്‍ തോമസ്, വിദ്യ ജോസഫ്, റോബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.