News - 2025

ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നേതാക്കൾ നിലപാടിനെ ഒാർത്ത് ലജ്ജിക്കുക: യുഎസ് ബിഷപ്പ്

സ്വന്തം ലേഖകന്‍ 02-07-2018 - Monday

ന്യൂയോർക്ക്: ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കത്തോലിക്ക രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ നിലപാടിനെ ഒാർത്ത് ലജ്ജിക്കണമെന്ന് അമേരിക്കയിലെ പ്രൊവിഡൻസ് രൂപതയുടെ ബിഷപ്പ് തോമസ് ജെ ടോബിൻ. സുപ്രീം കോടതി ജസ്റ്റിസ് അന്റോണി കെന്നഡി വിരമിച്ച ഒഴിവിൽ പുതിയ ജസ്റ്റിസ് ഗർഭഛിദ്ര നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് ആരോപിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പ് ട്വിറ്ററില്‍ പ്രതികരണം കുറിച്ചത്. ഗർഭഛിദ്രത്തെ പിന്തുണക്കുന്നത് ദെെവിക പദ്ധതികൾക്ക് എതിരാണെന്നും, വിശ്വാസ വഞ്ചനയാണെന്നും കത്തോലിക്കരാണെന്ന് പറയുന്ന ചില രാഷ്ട്രീയ നേതാക്കൾ ഗർഭഛിദ്രത്തിന് അനുകൂലമായ നിയമങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ ദുഖം തോന്നുന്നുവെന്നും ബിഷപ്പ് ട്വിറ്ററില്‍ രേഖപ്പെടുത്തി.

നേരത്തെ അമേരിക്കയിലെ ഇല്ലിനോയിസ് രൂപതയുടെ ബിഷപ്പ് തോമസ് പാപ്പറോക്കി ഗർഭഛിദ്രത്തെ അനുകൂലിച്ച നിയമനിര്‍മ്മാണ സഭാംഗത്തോട് പശ്ചാത്തപിക്കാതെ വിശുദ്ധ കുർബാന സ്വീകരിക്കരുതെന്ന്‍ പറഞ്ഞിരുന്നു. അതേസമയം അന്റോണി കെന്നഡിയുടെ ഒഴിവില്‍ പുതിയ ജസ്റ്റിസിന്റെ പേര് ജൂലൈ 9ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കും. പ്രോലൈഫ് ആശയങ്ങളെ പിന്തുണക്കുന്ന ജസ്റ്റിസിനെ ട്രംപ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയിലെ കത്തോലിക്ക സഭയും പ്രോലൈഫ് സമൂഹവും.


Related Articles »