News - 2025

പാവങ്ങള്‍ക്കായുള്ള അത്താഴവിരുന്നില്‍ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 03-07-2018 - Tuesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും മുന്‍ തടവുകാര്‍ക്കുമായി ഒരുക്കപ്പെട്ട അത്താഴവിരുന്നില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ശനിയാഴ്ച (30/06/18) രാത്രിയില്‍ നടന്ന അത്താഴ വിരുന്നിലാണ് എളിമയുടെയും പാവങ്ങളോടുമുള്ള കരുതലിന്റെയും സന്ദേശം നല്‍കികൊണ്ട് പാപ്പ വിരുന്നില്‍ പങ്കുചേര്‍ന്നത്.

വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രയേവ്‌ദകി കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിനോടനബന്ധിച്ചാണ് ഇരുനൂറ്റി എണ്‍പതോളം നിര്‍ധനര്‍ക്കായി വിരുന്ന് ഒരുക്കിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ വിരുന്നുശാലയിലെത്തിയ പാപ്പ എല്ലാവരോടും കുശലാന്വേഷണം നടത്തുകയും അവരുമൊത്തു ഭക്ഷണം കഴിക്കുകയുമായിരിന്നു. അഭയാര്‍ത്ഥികളുമായി പാപ്പ പ്രത്യേകം സംസാരിച്ചു. രണ്ടുമണിക്കൂറോളം പാവങ്ങളോടൊപ്പം ചിലവഴിച്ചതിന് ശേഷമാണ് പാപ്പ സ്വവസതിയിലേക്ക് മടങ്ങിയത്.


Related Articles »