India - 2024

ബോധവത്കരണ കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കാത്തലിക് ഫെഡറേഷന്‍

സ്വന്തം ലേഖകന്‍ 02-08-2018 - Thursday

കോട്ടയം: ക്രൈസ്തവ സമൂഹം ഏറെ ആദരവോടെ കാണുന്ന കുമ്പസാരം അടക്കമുള്ള കൂദാശകള്‍ക്കെതിരേയും, ഒറ്റപ്പെട്ട ആരോപണങ്ങളുടെ പേരില്‍ സഭയെ മൊത്തത്തില്‍ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന നടപടികളെ ചെറുക്കാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവത്കരണ കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കാത്തലിക് ഫെഡറേഷന്‍. ശനിയാഴ്ച സമൂഹത്തിന്റെ നാനാതുറകളിലുളള പ്രമുഖരുടെ സമ്മേളനം ന്യൂഡല്‍ഹിയില്‍ വിളിച്ചു കൂട്ടും.

സഭയ്‌ക്കെതിരേ ബോധപൂര്‍വമായി നടക്കുന്ന കടന്നാക്രമണങ്ങളെ ചെറുത്തുതോല്പിക്കാന്‍ സമുദായവും സമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഫാ. ആന്റണി മുഞ്ഞേലി, ജോസ് മാത്യു ആനിത്തോട്ടം, ജിജി പോരകശേരി, നൈനാന്‍ തോമസ് മുളപ്പന്‍മഠം, ടോണി കോയിത്തറ, ബിജോ തുളിശേരി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »