News - 2025

ലൈംഗീക പീഡനക്കേസുകള്‍ക്കെതിരെ നടപടിയെടുത്ത മെത്രാന്മാരെ അഭിനന്ദിച്ച് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 10-08-2018 - Friday

വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനക്കേസുകള്‍ക്കെതിരെ തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മെത്രാന്‍ സംഘം എടുത്ത നടപടിയെ അഭിനന്ദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. സഭാനിര്‍മ്മിതിയെ ക്രിയാത്മകമായി തുണയ്ക്കുന്ന നടപടിയും ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തുറവുള്ള നിലപാടും ഇതര ദേശീയ സഭകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന്‍ പാപ്പ കത്തില്‍ രേഖപ്പെടുത്തി. ഓഗസ്റ്റ് 7നു ദേശീയ സമിതിയുടെ പ്രസിഡന്‍റും ചിലിയിലെ മിലിട്ടറി ചാപ്ലിനുമായ ആര്‍ച്ചുബിഷപ്പ് സാന്‍റിയാഗോ സില്‍വ റേത്തേമാലസിന് അയച്ച കത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം.

സഭാസേവകരുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുട്ടികളുടെ ലൈംഗീക പീ‍ഡനക്കേസുകള്‍ ഇല്ലാതാക്കുന്നതിനും അവ തടയുന്നതിനും സഹായകമാകുന്ന വിധത്തില്‍ ചിലിയിലെ മെത്രാന്‍മാര്‍ എടുത്തിട്ടുള്ള പ്രഖ്യാപനത്തിലെ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ളതും വ്യക്തവുമാണ്. അടുത്തകാലത്ത് കത്തോലിക്കാ വൈദികരുമായി ബന്ധപ്പെട്ട് ചിലിയില്‍ ഉണ്ടായ കുട്ടികളുടെ പീഡനക്കേസുകളുടെ വെളിച്ചത്തില്‍ ഈ പ്രഖ്യാപനം നിര്‍ണ്ണായകവും കുറ്റകൃത്യത്തിന്‍റെ എല്ലാവശങ്ങളെയും കണക്കിലെടുത്തു കൊണ്ടുള്ളതുമാണ്. മെത്രാന്മാര്‍ എടുത്ത ധ്യാനാത്മകമായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും അഭിനന്ദനാര്‍ഹവുമാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.


Related Articles »