News - 2025

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു

സ്വന്തം ലേഖകന്‍ 17-08-2018 - Friday

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ അത്യാവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചുവെന്ന്‍ വിൻസെൻഷ്യൻ സഭ. നേവിയുടെ ഹെലികോപ്റ്ററും സ്വകാര്യ ഹെലികോപ്റ്ററും ഉപയോഗിച്ചാണ് രണ്ടായിരത്തിൽപരം ആളുകളുള്ള ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും എത്തിച്ചത്. അതേസമയം കൂടുതൽ ഭക്ഷണം എത്തിക്കേണ്ടതുണ്ട്. ആകെ അൻപതോളം പേരെയാണ് ഇതിനോടകം മാറ്റുവാന്‍ സാധിച്ചത്. മാനസികാരോഗ്യകേന്ദ്രത്തിലെയും വൃദ്ധസദനത്തിലെയും ആളുകളുടെ കാര്യത്തിലാണ് ആശങ്കയെന്നും ബോട്ട് എത്തിച്ച് ആളുകളെ മാറ്റാൻ സഹായിക്കണമെന്നും വിൻസെൻഷ്യൻ സഭയ്ക്കു വേണ്ടി ഫാ. അലക്സ് അഭ്യർഥിച്ചു.


Related Articles »