News - 2024

ആദ്യഘട്ടമായി 25 ലക്ഷം രൂപ; ദുരിതാശ്വാസ നിധിയിലേക്ക് സീറോ മലങ്കര സഭ

സ്വന്തം ലേഖകന്‍ 18-08-2018 - Saturday

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് സീറോ മലങ്കര സഭ. കഴിഞ്ഞ ദിവസമാണ് 25 ലക്ഷം രൂപയുടെ ചെക്ക് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. മന്ത്രി ഇ.പി.ജയരാജൻ, വികാരി ജനറൽ റവ. മോൺ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പാ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രി. ജേക്കബ് പുന്നൂസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന ഫിനാൻസ് ഓഫീസർ റവ. ഫാ.തോമസ് കയ്യാലക്കൽ തുടങ്ങിയവര്‍ സന്നിഹിതരായിരിന്നു.

സെപ്റ്റംബര്‍ മാസത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ 88-ാമത് പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. ദുരിതമനുഭവിക്കുവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും അവര്‍ക്കാവശ്യമായ സഹായം അടിയന്തിരമായി എത്തിക്കുകയും ചെയ്യേണ്ട് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതര്‍ക്കായി സഭയുടെ പള്ളികളും സ്ഥാപനങ്ങളും തുറന്നുകൊടുക്കുവാനും കര്‍ദ്ദിനാള്‍ നേരത്തെ നിര്‍ദേശിച്ചിരിന്നു.


Related Articles »