India - 2025
തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം നാളെ
സ്വന്തം ലേഖകന്‍ 24-08-2018 - Friday
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തയായ തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം നാളെ വൈകുന്നേരം ഓതറ ദയറയില്‍ അടക്കുകയും ചെയ്യും. ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് വൈകുന്നേരം ബഥേല്‍ അരമനയില്‍ കൊണ്ടുവരും. ശനിയാഴ്ച നഗരി കാണിക്കലിനു ശേഷമാണ് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടക്കുക. മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സഭക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ വലിയതോതില്‍ സംഭാവനചെയ്ത സമര്‍പ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.