News - 2025

പുരാതന ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനു സഹായവുമായി ചാൾസ് രാജകുമാരൻ

സ്വന്തം ലേഖകന്‍ 26-08-2018 - Sunday

ബുച്ചാറെസ്റ്റ്: റൊമാനിയയിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനു സഹായവുമായി ചാൾസ് രാജകുമാരൻ. പ്രിൻസ് ചാൾസ് ഫൗണ്ടേഷനിലൂടെ ക്രൈസ്തവ ദേവാലയങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഏകദേശം ഒൻപതു കോടി രൂപയാണ് ചാൾസ് രാജകുമാരൻ റൊമേനിയയ്ക്കു നൽകിയത്. ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണത്തിനായി രൂപീകൃതമായ "ആംബുലൻസ് ഫോർ മോണമെൻറ്റ് പ്രൊജക്ട്" എന്ന പദ്ധതിക്ക് ചാൾസ് രാജകുമാരൻ സ്ഥിരമായി സാമ്പത്തിക സഹായം നൽകാറുണ്ട്.

ആംഗ്ലിക്കൻ സംഭാംഗമായ ചാൾസ് രാജകുമാരൻ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പീഡനനേൽക്കുന്ന ക്രൈസ്തവ സമൂഹത്തിനായി നിരന്തരം ശബ്ദം ഉയർത്തുന്ന വ്യക്തികൂടിയാണ്. 2011-ൽ റൊമാനിയയിലെ ഒാർത്തഡോക്സ് സഭ വളരെ പ്രാധാന്യത്തോടെ കാണുന്ന അത്തോണേറ്റ് ഹിലാനഡർ എന്ന സന്യാസാശ്രമത്തിന്റെ പുനരുദ്ധാരണത്തിനായി പണം നൽകിയത് ചാൾസ് രാജകുമാരനായിരുന്നു.


Related Articles »