News - 2024

സൃഷ്ടികളുടെ സംരക്ഷണം; ആഗോള പ്രാര്‍ത്ഥനാദിനം ഇന്ന്

സ്വന്തം ലേഖകന്‍ 01-09-2018 - Saturday

വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള നാലാമത് ആഗോള പ്രാര്‍ത്ഥനാദിനം ഇന്ന്‍. സെപ്റ്റംബര്‍ ഒന്നിന് മറ്റ് സഭകളോട് കൂടി ചേര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്ന പതിവ് 2015 മുതലാണ് കത്തോലിക്ക സഭയില്‍ ആരംഭിച്ചത്. 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് ആദ്യമായി ആരംഭിച്ചത്. 2015 ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു. പ്രകൃതിയുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് തന്റെ ചാക്രിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.


Related Articles »