News

സൗദിയിൽ കത്തീഡ്രല്‍ പണിയുന്നതുവരെ മോസ്ക്കുകൾ യൂറോപ്പിൽ വേണ്ട: പോളണ്ട്

സ്വന്തം ലേഖകന്‍ 04-09-2018 - Tuesday

വാര്‍സോ: പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രല്‍ ദേവാലയം പണിയാൻ സാധിക്കുന്നതു വരെ സൗദി മോസ്ക്കുകൾ യൂറോപ്പിൽ വേണ്ടെന്ന് പോളിഷ് നിയമനിര്‍മ്മാണ സഭാംഗവും, രാജ്യം ഭരിക്കുന്ന ലോ ആൻഡ് ജസ്റ്റിസ് പാർട്ടി അംഗവുമായ ഡോമിനിക്ക് ടാർസിൻസ്ക്കി. പ്രശസ്ത മാധ്യമമായ ബ്രേറ്റ്ബർട്ട് ലണ്ടന് അനുവദിച്ച അഭിമുഖത്തിലാണ് ഡോമിനിക്ക് ടാർസിൻസ്ക്കി തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത കാലത്തായി യൂറോപ്പിൽ നടക്കുന്ന ബുർക്ക നിരോധന ചർച്ചകളെ പറ്റിയും നിയമ ബിരുദധാരി കൂടിയായ ഡോമിനിക്ക് തന്റെ അഭിപ്രായം പറഞ്ഞു. ക്രെെസ്തവ ക്രൂശിത രൂപം ഏപ്രകാരം സൗദി വിലക്കിയിരിക്കുന്നുവോ അപ്രകാരം തന്നെ യൂറോപ്പ് ഇസ്ലാമിക ബുർക്കയും വിലക്കണം എന്നാണ് ഡോമിനിക്ക് പറയുന്നത്.

പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ മോസ്ക്ക് നിർമിക്കാൻ സൗദി നടത്തുന്ന ശ്രമത്തെ ചൂണ്ടികാട്ടിയ ഡോമിനിക്ക് പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രല്‍ ദേവാലയം പണിയാൻ സമ്മതം ലഭിച്ചു കഴിഞ്ഞാൽ പോളണ്ടിൽ മോസ്ക്ക് പണിയാൻ സന്തോഷത്തോടെ തങ്ങൾ അനുവാദം നൽകും എന്നാണ്. പല ചാവേറുകളും, കള്ളൻമാരും ആളുകളെ തെറ്റിധരിപ്പിക്കാനായി ബുർക്ക ധരിക്കാറുണ്ടെന്നും, അതിനാൽ സുരക്ഷ മുൻനിർത്തി യൂറോപ്പ് ബുർക്ക നിരോധിക്കണമെന്നും ഡോമിനിക്ക് ടാർസിൻസ്ക്കി കൂട്ടിച്ചേർത്തു.

കൈയ്യേറ്റക്കാർക്ക് ക്രെെസ്തവ യൂറോപ്പിൽ ജീവിക്കുന്നത് ഇഷ്ടമല്ലായെങ്കിൽ അവർക്ക് സൗദി അറേബ്യയിൽ പോയി ജീവിക്കാം. നമ്മളെല്ലാം മനുഷ്യരെന്ന നിലയിൽ സമാനരാണ്. അതിനാൽ യൂറോപ്യൻ ക്രിസ്ത്യാനികൾക്ക് അറേബ്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ കുടിയേറ്റക്കാർ യൂറോപ്പിൽ നിന്നും പ്രതീക്ഷിക്കാന്‍ പാടുള്ളൂവെന്നും ഡോമിനിക്ക് ടാർസിൻസ്ക്കി പറഞ്ഞു. ക്രൈസ്തവ ആശയങ്ങളെ ശക്തമായ രീതിയില്‍ മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് ഡോമിനിക്കിന്റെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുവാന്‍ ഹംഗറിയോടൊപ്പം തീവ്രശ്രമം നടത്തുന്ന രാജ്യം കൂടിയാണ് പോളണ്ട്.


Related Articles »