News

യേശുവിനായി ജീവരക്തം നല്‍കിയ ആയിരങ്ങളെ സ്മരിച്ച് ഖസാഖിസ്ഥാന്‍

സ്വന്തം ലേഖകന്‍ 21-09-2018 - Friday

അസ്താന: സോവിയറ്റ്‌ ഭരണകൂട വാഴ്ചക്കിടെ യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ക്രെെസ്തവ വിശ്വാസികളുടെ ഒാർമയാചരണം ഖസാഖിസ്ഥാനിൽ നടന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാരുടെയും, മെത്രാൻമാരുടെയും, സന്യാസിമാരോടും, അൽമായരുടെയും ഒാർമ്മയാചരണമാണ് ഖസാഖിസ്ഥാനിലെ ഷിംകെന്റെ് നഗരത്തിൽ വച്ചു നടന്നത്. രക്തസാക്ഷികളായ ആയിരത്തോളം ക്രെെസ്തവരെ കൂട്ടകൊല നടത്തി അടക്കം ചെയ്ത ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഷിംകെന്റെ്.

ഒാർമ്മയാചരണത്തിൽ പങ്കെടുക്കാൻ ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ മെത്രാപ്പോലീത്ത അലക്സാണ്ടറും, ഷിംകെന്റെ് അതിരൂപതയുടെ മെത്രാപ്പോലീത്ത എലെയുത്തൂരിയസും, ടാൽഡികൊർഗാൻ രൂപതയുടെ മെത്രാൻ നെത്ത്കാരിയും അടക്കം അനേകം പ്രാദേശിക വെെദികരും എത്തിയിരുന്നു. രക്തസാക്ഷികളായവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു. ദെെവ വിശ്വാസത്തെ എതിര്‍ത്ത സോവിയറ്റ്‌ ഭരണാധികാരികൾ നടത്തിയ കൂട്ടകൊലയിൽ റഷ്യൻ ഓർത്തഡോക്സ് സഭയിലെ പ്രമുഖനായ കിറില്‍ മെത്രാപ്പോലീത്തയും കൊല്ലപ്പെട്ടിരിന്നു.


Related Articles »