News - 2024

വീണ്ടും അധാര്‍മ്മികമായ വിധി; വിവാഹേതര ലൈംഗീക ബന്ധത്തിനു സുപ്രീം കോടതിയുടെ അനുമതി

സ്വന്തം ലേഖകന്‍ 27-09-2018 - Thursday

ന്യൂഡൽഹി: സ്വവര്‍ഗ്ഗരതിക്ക് അനുമതി നല്‍കിയതിന് പിന്നാലെ വിവാഹേതര ലൈംഗീക ബന്ധത്തിനും അനുവാദം നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി. ഭരണഘടനയിലെ 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ധാര്‍മ്മികമായ മൂല്യങ്ങളെ തമസ്ക്കരിച്ച് വിധി പ്രസ്താവം നടത്തിയത്. വിവാഹിതയായ സ്ത്രീയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

കേസ് പരിഗണിച്ചപ്പോൾ തന്നെ വിവാഹേതര ലൈംഗീക ബന്ധം ഭാരതത്തിന്റെ സംസ്ക്കാരത്തിന് എതിരാണെന്നു കേന്ദ്രം തുറന്ന്‍ പറഞ്ഞിരിന്നു. എന്നാല്‍ ഈ നിലപാടുകളെ എല്ലാം തള്ളി അധാര്‍മ്മികമായ വിധി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരിന്നു. വിവാഹത്തിനുശേഷം തന്റെ ലൈംഗിക സ്വാതന്ത്ര്യം ഭർത്താവിന് അടിയറവു വയ്ക്കേണ്ട കാര്യമില്ലായെന്നും മറ്റാരെങ്കിലുമായുള്ള വിവാഹബന്ധത്തിന് സ്ത്രീകൾക്കു തടസ്സമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചത് മൂല്യച്യുതിയുടെ ഉദാഹരണമാണ്. വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടി ചട്ടം 198 ലെ ചില വ്യവസ്ഥകളും സുപ്രീം കോടതി റദ്ദാക്കി. വിധിയില്‍ ആശങ്ക പങ്കുവച്ച് നിരവധി പേര്‍ രംഗത്തുണ്ട്.


Related Articles »