Life In Christ - 2022

സമൂഹം തഴഞ്ഞ ലൈംഗീക തൊഴിലാളികളുടെ മക്കളെ ചേര്‍ത്ത് പിടിച്ച് കത്തോലിക്ക സന്യാസിനികളുടെ 'ആശാസദന്‍'

പ്രവാചക ശബ്ദം 11-05-2021 - Tuesday

വാസ്കോ, ഗോവ: ഗോവയിലെ ലൈംഗീക തൊഴിലാളികളുടെ മക്കളെ കരംപിടിച്ചു ഉയര്‍ത്തിക്കൊണ്ടുള്ള ഒരുകൂട്ടം കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന സേവനങ്ങള്‍ ശ്രദ്ധേയമാകുന്നു. തുറമുഖ നഗരമായ വാസ്കോയിലെ ബൈന ബീച്ചിന് സമീപം ഹോളി ഫാമിലി ഓഫ് നസ്രത്ത് സഭാംഗങ്ങളായ കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തുന്ന ആശാ സദനാണ് (പ്രത്യാശാ ഭവനം) ലൈംഗീക തൊഴിലാളികളുടെ മക്കള്‍ക്കു പുതുജീവിതം നല്‍കുന്നത്. ആശാസദന്‍ അഭയം നല്‍കി പഠിപ്പിച്ച നിരവധി പേരാണ് ഇന്നു മാന്യമായി ജോലി ചെയ്ത് സ്വന്തം കുടുംബവുമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കുന്നത്. എയിഡ്സ് / എച്ച്.ഐ.വി ബോധവല്‍ക്കരണവും ഈ കന്യാസ്ത്രീകള്‍ തുടരുന്നുണ്ട്.

ചെറുപ്പത്തില്‍ തന്നെ ആശാസദനില്‍ എത്തിയ കസ്തൂരി രൂപാലി, ആനന്ദ് പാട്ടില്‍ തുടങ്ങി എണ്‍പതിലധികം കുട്ടികളേയാണ് തങ്ങളുടെ ഭൂതകാലം മറന്ന് നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ആശാസദന്‍ ഇതിനോടകം പ്രാപ്തരാക്കിയത്. ആശാ സദന്‍ ഇല്ലായിരുന്നെങ്കില്‍ ഇവരില്‍ ഭൂരിഭാഗവും തങ്ങളുടെ മാതാവിന്റെ തൊഴില്‍ തന്നെ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാകുമായിരുന്നുവെന്നാണ് മിക്കവരും പറയുന്നത്. ആശാ സദനിലെ അന്തേവാസികളായ പന്ത്രണ്ടു പേര്‍ ഇന്ന് വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിസ്റ്റര്‍ ലോറെന്‍കാ മാര്‍ക്കസ് ബൈനായില്‍ എത്തിയതോടെയാണ് ആശാ സദന്റെ ചരിത്രം ആരംഭിക്കുന്നത്. ലൈംഗീക തൊഴിലാളികളുടേയും, എച്ച്.ഐ.വി ബാധിതരുടേയും മക്കള്‍ക്ക് പുതിയൊരു ജീവിതം നല്‍കുക എന്നതായിരുന്നു കന്യാസ്ത്രീകളുടെ ബൈനയിലെ ദൗത്യം.

പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു രൂപവുമായിട്ടാണ് താന്‍ ബൈനയിലെത്തിയതെന്നും, ആശാ സദന്റെ രൂപീകരണത്തിന്റെ വളര്‍ച്ചയില്‍ പരിശുദ്ധ ദൈവമാതാവ് തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്നും അന്‍പത്തിയാറുകാരിയായ സിസ്റ്റര്‍ മാര്‍ക്കസ് ‘ഗ്ലോബല്‍ സിസ്റ്റേഴ്സ് റിപ്പോര്‍ട്ട്’ (ജി.എസ്.ആര്‍)ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൗത്യം ഒരു വെല്ലുവിളിയായിട്ടാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന്‍ പറഞ്ഞ സിസ്റ്റര്‍, ആശാ സദന്റെ പ്രാരംഭത്തില്‍ ലൈംഗീക തൊഴിലാളികളുടെ കുടിലുകളില്‍ പോയി കുട്ടികളെ കൊണ്ടുവന്ന് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരങ്ങളും നല്‍കുകയാണ് ചെയ്തിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ തന്നെ നിരവധി അവാര്‍ഡുകളാണ് ആശാ സദനെ തേടി എത്തിയിട്ടുള്ളത്. 1996-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മയില്‍ നിന്നും ലഭിച്ച ഉന്നത പുരസ്കാരവും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »