India - 2024

വിജ്ഞാനകൈരളി വിശദീകരണക്കുറിപ്പിലും ക്രൈസ്തവ വിശ്വാസത്തിന് അവഹേളനം

സ്വന്തം ലേഖകന്‍ 01-11-2018 - Thursday

കൊച്ചി: കുമ്പസാരത്തെ അവഹേളിച്ചു വിവാദത്തിലായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയിലെ മുഖപ്രസംഗത്തിനുള്ള വിശദീകരണക്കുറിപ്പിലും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായരുടെ വിശദീകരണക്കുറിപ്പിലാണ് വിശ്വാസവിരുദ്ധ പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. കുമ്പസാരിക്കാനെത്തുന്ന സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, പൗരോഹിത്യവും കുമ്പസാരിക്കേണ്ടതുണ്ട് തുടങ്ങിയ മുഖപ്രസംഗത്തിലെ പദപ്രയോഗങ്ങള്‍ വിശദീകരണക്കുറിപ്പിലും ആവര്‍ത്തിക്കുന്നു.

കേരളത്തിലെ ക്രൈസ്തവ വിശ്വാസികളില്‍ നല്ലൊരു വിഭാഗം കുമ്പസാരമെന്ന ആചാരത്തെ അംഗീകരിക്കാത്തവരാണെന്നന്നും ആ വിഭാഗത്തില്‍പ്പെട്ട ചിലരും കുമ്പസാരത്തെ അവഹേളിച്ചുവെന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നുവെന്നതു യാദൃച്ഛികമാകാന്‍ തരമില്ലെന്നു കുറിപ്പില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസമായ കുമ്പസാരത്തെ അവഹേളിക്കുന്നുവെന്ന പരാതി ചില പത്രങ്ങളും മതാടിസ്ഥാനത്തിലുള്ള ഒരു അധ്യാപകസംഘടനയുമാണ് ഉന്നയിച്ചതെന്നാണു സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശ്വാസികളുടെ നിരവധി സംഘടനകളും മാസിക മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രസിദ്ധീകരണം ക്രൈസ്തവ വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

More Archives >>

Page 1 of 201