Events - 2024

മാഞ്ചെസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ 2018: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബാബു ജോസഫ് 03-11-2018 - Saturday

1. നവംബർ 3 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ശുശ്രൂഷകൾ നടക്കുക.

2. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ശുശ്രൂഷകൾ നടത്തപ്പെടും.

3. കുട്ടികൾക്കുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം.

4. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കൺവെൻഷൻ ഹാളിന്റെ അഡ്രസ്: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN.

5. കൺവെൻഷൻ ഹാളിനോട് ചേർന്ന് പാർക്കിംഗ് സൗകര്യം ലഭ്യമായിരിക്കും.

6. കൺവെൻഷൻ ദിവസം BEC Arena ക്രമീകരിക്കുന്ന Food Stall-ൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും.

7. കൺവെൻഷനോട് അനുബന്ധിച്ചു വിശുദ്ധ കുർബ്ബാനയും, കുമ്പസ്സാരത്തിനും കൗൺസിലിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

മാഞ്ചസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടന്നു വരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന്‍ മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.


Related Articles »