News - 2024

ആസിയക്കെതിരെ പ്രക്ഷോഭം: ടിഎല്‍പി നേതാവ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ 25-11-2018 - Sunday

ഇസ്ലാമാബാദ്: വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ഒടുവില്‍ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയുടെ മോചനത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലുടനീളം പ്രതിഷേധം അഴിച്ചുവിട്ട തെഹ്റിക് ഇ ലബ്ബായിക് പാര്‍ട്ടി(ടിഎല്‍പി) നേതാവ് ഖാദിം ഹുസൈന്‍ റിസ്വി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന്‍ പാക്കിസ്ഥാനില്‍ ഉടനീളം പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധപ്രകടനം റദ്ദാക്കില്ലെന്നു വ്യക്തമാക്കിയതോടെയായിരുന്നു അറസ്റ്റ്. അതേസമയം ഒക്ടോബര്‍ അവസാനം ജയില്‍മോചിതയായ ആസിയ ബീബി അജ്ഞാതകേന്ദ്രത്തില്‍ സുരക്ഷിതയാണെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്.


Related Articles »