News - 2025

മിസോറാമില്‍ ബൈബിള്‍ മുന്നേറ്റം: സത്യപ്രതിജ്ഞ ചടങ്ങിൽ ക്രൈസ്തവ പ്രാർത്ഥനകളും ഗീതങ്ങളും

സ്വന്തം ലേഖകന്‍ 15-12-2018 - Saturday

ഐസ്വാൾ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ബൈബിളില്‍ അധിഷ്ഠിതമായ പ്രാർത്ഥനകളുടെ അകമ്പടിയോടെ പുതിയ ഭരണകൂടം ഇന്നു അധികാരമേല്‍ക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്ഥാനാരോഹണ ചടങ്ങിൽ ദേശീയ ഗാനത്തിന് പുറമേ ബൈബിൾ അധിഷ്ഠിത ഗാനങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ, കുഷ്ഠ രോഗികളുടെ ഗായക സംഘം നയിക്കുന്ന ഹല്ലേലൂയ്യ ഗാനവും ചടങ്ങിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ മിസോറാം കൊഹരാൻ ഹരയിടുടേ കമ്മിറ്റി (എം.കെ.എച്ച്.സി) അദ്ധ്യക്ഷൻ റവ. ലാൽമിങ്കാതാങ്ക പറഞ്ഞു.

മിസോറാം സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ച മിസോ നാഷണൽ ഫ്രണ്ട് അദ്ധ്യക്ഷൻ സോരംതങ്ങ അല്‍പ്പം മുന്‍പ് മുഖ്യമന്ത്രിയായി രാജ്ഭവനിൽ പ്രതിജ്ഞ ചെയ്തു. ശേഷിക്കുന്ന മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഉടനെ നടക്കും. മിസോറാമിലെ ഔദ്യോഗിക ചടങ്ങിൽ ക്രൈസ്തവ പ്രാർത്ഥകൾ ചൊല്ലുന്നത് ഇതാദ്യമാണെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലാൽരുവതിക്മ പറഞ്ഞു. 2011 ലെ കണക്കുകൾ പ്രകാരം മിസോറാമിൽ എൺപത്തിയേഴ് ശതമാനം ക്രൈസ്തവരാണ്.


Related Articles »