India - 2024

യുവജന വര്‍ഷാചരണത്തിനു സമാപനം

സ്വന്തം ലേഖകന്‍ 06-01-2019 - Sunday

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം തുടക്കം കുറിച്ച ഒരു വര്‍ഷം നീണ്ടുനിന്ന യുവജനവര്‍ഷാചരണത്തിനു സമാപനം. കെസിവൈഎം, സിഎല്‍സി, മിജാര്‍ക്ക്, ഐക്കഫ്, ജീസസ് യൂത്ത്, എല്‍സിവൈഎം, എസ്എംവൈഎം, എംസിവൈഎം, ഇതേന്തെ, യൂക്രിസ്റ്റിയ, സലേഷ്യന്‍ യൂത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു യുവജനവര്‍ഷാചരണം സംഘടിപ്പിച്ചത്.

പിഒസിയില്‍ നടന്ന സമാപന സമ്മേളനം കെസിബിസി സെക്രട്ടറി ജനറല്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ക്കു പിന്നാലെ പോകുന്ന യുവത്വത്തെയല്ല ക്രൈസ്തവ ധര്‍മത്തിന് ഊന്നല്‍ നല്കുന്ന യുവത്വത്തെയാണ് ഇന്നാവശ്യമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. കെസിബിസി യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ജോസഫ് മാര്‍ തോമസ് അധ്യക്ഷതവഹിച്ചു. കെസിബിസി വൈസ് ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, യുവജനകമ്മീഷന്‍ സെക്രട്ടറി റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ജോയിന്റ് സെക്രട്ടറി ഫാ. പോള്‍ സണ്ണി, കെസിവൈഎം പ്രഥമ പ്രസിഡന്റ് അഡ്വ. ആന്റണി അന്പാട്ട്, സ്‌റ്റേറ്റ് പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, ജീസസ് യൂത്ത് കേരള കോര്‍ഡിനേറ്റര്‍ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. ലിഡ ജേക്കബ്, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോര്‍ജ് പുളിക്കന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.


Related Articles »