India - 2024

സഭയുടെ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കാന്‍ സിനഡ് തീരുമാനങ്ങള്‍ സഹായിക്കും: കേരള കാത്തലിക് കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 22-01-2019 - Tuesday

കോട്ടയം: സഭയുടെ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കാനും പ്രേഷിത തീഷ്ണതയോടെ പ്രവര്‍ത്തിക്കാനും സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലറും സഹായിക്കുമെന്നു കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ജോജി ചിറയില്‍. സിനഡില്‍ സഭൈക്യത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങളും സഭാത്മക ജീവിതത്തിന് അനുയോജ്യമായ തീരുമാനങ്ങളും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്തു സഭയിലുണ്ടായ അസ്വസ്ഥതകള്‍ പരിഹരിക്കാനും ശാന്തമായ അന്തരീക്ഷം സംജാതമാക്കുന്നതിനും സഹായകമാണിത്. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആശയവിനിമയത്തിന്റെ എല്ലാ തലങ്ങളിലും തികഞ്ഞ സംയമനവും അച്ചടക്കവും അനിവാര്യമാണ്. ഇതു നഷ്ടമായാല്‍ പ്രബുദ്ധമായ ഒരു വിശ്വാസ സമൂഹത്തിന്റെ അടിത്തറയും യോജിപ്പുമാണു നഷ്ടമാവുക. സഭയുടെ പാരന്പര്യവും പ്രബുദ്ധതയും ഇല്ലാതാക്കാന്‍ പല തലങ്ങളിലും കുത്സിതശ്രമങ്ങള്‍ വളര്‍ന്നുവരുന്നുവെന്ന തിരിച്ചറിവാണ് ഈ സര്‍ക്കുലര്‍ നല്‍കുന്നതെന്നും അദ്ദേഹം സ്മരിച്ചു.

More Archives >>

Page 1 of 219