India - 2025
ആബേലച്ചന്റെ 99ാം ജന്മദിനാഘോഷം
സ്വന്തം ലേഖകന്‍ 20-01-2019 - Sunday
കൊച്ചി: നൂറുകണക്കിന് ചെറുപ്പക്കാരെ കലാലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കലാഭവന്‍ സ്ഥാപകനായ ഫാ. ആബേലിന്റെ 99ാം ജന്മദിനാഘോഷം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്തു. കലാഭവന്‍ പ്രസിഡന്റ് റവ.ഡോ. ചെറിയാന്‍ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറര്‍ കെ.എ അലി അക്ബര്‍, ജെ.എസ്. വിദ്വാല്‍ പ്രഭ, എം.വൈ ഇക്ബാല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാഭവനിലെ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. 1920 ജനുവരി 19നാണ് ആബേലച്ചന്‍ ജനിച്ചത്.
![](/images/close.png)