News - 2025

ക്രൈസ്തവ പീഡനത്തിനെക്കുറിച്ച് സര്‍ക്കാരിനോട് 50 ചോദ്യങ്ങളുമായി ബ്രിട്ടീഷ് പാര്‍ലമെന്റംഗം

സ്വന്തം ലേഖകന്‍ 10-02-2019 - Sunday

ലണ്ടന്‍: ആഗോളതലത്തില്‍ നടക്കുന്ന ക്രൈസ്തവര്‍ക്ക് നേരെയുള്ളപീഡനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ബ്രിട്ടണിലെ ക്രിസ്ത്യന്‍ എം.പി ഫോറിന്‍ സെക്രട്ടറിക്ക് നല്‍കിയ ചോദ്യക്കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഓരോ രാഷ്ട്രത്തിന്റേയും പേര് വെച്ച് എഴുതിയ അന്‍പതോളം ചോദ്യങ്ങളാണ് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എം.പിയായ ഡേവിഡ് ലിന്‍ഡന്‍ ഫോറിന്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചത്.

“സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ ആന്‍ഡ്‌ കോമ്മണ്‍വെല്‍ത്ത് അഫയേഴ്സ് സെക്രട്ടറിയോട് ചോദിക്കുന്നു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 50 രാഷ്ട്രങ്ങളെ ഉള്‍കൊള്ളുന്ന ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി എന്ത് ചര്‍ച്ചയാണ് നടത്തിയിരിക്കുന്നത്?” എന്നാണ് ലിന്‍ഡന്റെ ചോദ്യം. ഇതടക്കമുള്ള അന്‍പത് എഴുത്തുചോദ്യങ്ങളും ഒരേദിവസം തന്നെയാണ് ചോദിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഓപ്പണ്‍ഡോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ടത് ഈ അടുത്തകാലത്താണ് പുറത്തുവിട്ടത്. നോര്‍ത്ത് കൊറിയ, അഫ്ഘാനിസ്ഥാന്‍, ലിബിയ, സൊമാലിയ, പാക്കിസ്ഥാന്‍, ഇന്ത്യ അടക്കം 50 രാഷ്ട്രങ്ങളുടെ പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ലിന്‍ഡന്റെ 50 ചോദ്യങ്ങള്‍ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ മാര്‍ക്ക് ഫീല്‍ഡ് മറുപടി നല്‍കിയിട്ടുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഓപ്പണ്‍ഡോഴ്സ് പോലെയുള്ള സന്നദ്ധസംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നും മറുപടിയിലുണ്ട്.

ഫോറിന്‍ സെക്രട്ടറിയും, താനും മറ്റുള്ള ബ്രിട്ടീഷ് മന്ത്രിമാര്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ട മതപീഡനത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും, മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്കുള്ള സഹായിക്കുവാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് കൈകൊണ്ട നടപടികളെ പുനരവലോകനം ചെയ്യുന്നതിന് ട്രൂരോയിലെ മെത്രാന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Related Articles »