News - 2024

മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 15-02-2019 - Friday

വത്തിക്കാന്‍ സിറ്റി: വിവര സാങ്കേതികവിദ്യയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മൈക്രോസോഫ്റ്റ് കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ചയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളുമാണ് ചര്‍ച്ച ചെയ്തതെന്ന്‍ സഭാ വക്താവ് അലസാന്ദ്രോ ജിസോട്ടി പറഞ്ഞു. ഫെബ്രുവരി 25-26 തീയതികളില്‍ വത്തിക്കാനില്‍ നടക്കുന്ന റോബോ എത്തിക്ക്സ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോഴാണ് ബ്രാഡ് സ്മിത്ത് പാപ്പയെ സന്ദര്‍ശിച്ചത്. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് വിന്‍ചെന്‍സോ പാഗ്ലിയയും അദ്ദേഹത്തോടോപ്പമുണ്ടായിരുന്നു.


Related Articles »