News - 2025
തുര്‍ക്കിയിലെ അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് മെസ്‌റോബ് അന്തരിച്ചു
സ്വന്തം ലേഖകന്‍ 09-03-2019 - Saturday
ഇസ്താംബൂള്‍: തുര്‍ക്കിയിലെ അര്‍മേനിയന്‍ സഭാ പാത്രിയാര്‍ക്കീസ് മെസ്‌റോബ് മുതാഫ്യാന്‍ രണ്ടാമന്‍ അന്തരിച്ചു. അറുപത്തിരണ്ടു വയസ്സായിരിന്നു. 1998ല്‍ കരേക്കിന്‍ രണ്ടാമന്‍ കാലം ചെയ്തതിനെത്തുടര്‍ന്നാണ് കോണ്‍സ്റ്റാന്റിനോപ്പിളിലെ അര്‍മേനിയന്‍ സഭയുടെ 84ാം പാത്രിയാര്‍ക്കീസായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നു 2008-ല്‍ സ്ഥാനം ഒഴിയുകയായിരിന്നു. ഇസ്താംബൂളിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാത്രിയാര്‍ക്കീസിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും മൃതസംസ്ക്കാരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അര്‍മേനിയന്‍ ഫൌണ്ടേഷന്‍ യൂണിയന്റെ തലവനായ ബെദ്രോസ് സീരിങ്ങോളു പ്രസ്താവനയില്‍ കുറിച്ചു.