News - 2025

സുവിശേഷവത്കരണത്തിന് ആഹ്വാനവുമായി തായ്‌വാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം

സ്വന്തം ലേഖകന്‍ 08-03-2019 - Friday

ചിയായി: പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത തായ്‌വാനിലെ നാലാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനു പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. വിശുദ്ധ കൂദാശകളിൽ നിന്നുള്ള കൃപ സ്വീകരിച്ച് സുവിശേഷവത്കരണം നടത്തുവാന്‍ മാര്‍പാപ്പയുടെ പ്രതിനിധിയും സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവനുമായ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി ആഹ്വാനം നല്‍കി. സുവിശേഷവത്കരണം എന്നുളളത് മിഷണറിമാരെ മാത്രം ഭരമേൽപ്പിച്ച കടമയല്ലെന്നും അത് എല്ലാ മെത്രാന്മാരുടെയും, വൈദികരുടെയും, അല്‍മായരുടെയും, കുട്ടികൾ ഉൾപ്പെടെയുള്ളവരുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സുവിശേഷം പ്രസംഗിക്കാൻ തീക്ഷ്ണത ഇല്ലാത്ത സഭ ഫലം ചൂടുകയില്ല. അടുത്ത ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ കൂടുതൽ വിശ്വാസികളെ കൊണ്ടുവരണമെന്നും കർദ്ദിനാൾ ആഹ്വാനം ചെയ്തു. ചടങ്ങിൽവച്ച് പ്രാർത്ഥനക്കായുള്ള ക്ലിക്ക് ടു പ്രേ എന്ന മൊബൈൽ ആപ്ലിക്കേഷന്റെ ചൈനീസ് ഭാഷാ പതിപ്പ് ഉദ്ഘാടനം ചെയ്തു. 'എന്റെ ഉറവകൾ നിന്നിലാണെന്ന' സങ്കീർത്തന വചനത്തെ കേന്ദ്രീകരിച്ചായിരിന്നു തായ്‌വാനിൽ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്. 2020-ല്‍ ഹംഗറിയില്‍ നടക്കുവാനിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായാണ് തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്.

More Archives >>

Page 1 of 424