India - 2024

തലമുറകളുടെ നാശത്തിനു വഴിതെളിക്കുന്ന ലഹരിക്കെതിരെ പോരാടണം: മാര്‍ ജോസ് പുളിക്കല്‍

സ്വന്തം ലേഖകന്‍ 11-03-2019 - Monday

കോട്ടയം: തലമുറകളുടെ നാശത്തിനു വഴിതെളിക്കുന്ന മദ്യത്തിനും ലഹരിക്കുമെതിരെ നാം ഒറ്റക്കെട്ടായി പോരാടണമെന്നു ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ലഹരിയില്‍ കണ്ണീരു കുടിക്കുന്ന കുടുംബങ്ങളുണ്ട്. തിന്മകളുടെയും വിപത്തുകളുടെയും കെണിയാണ് മദ്യവും ലഹരിവസ്തുക്കളുമെന്നും അദ്ദേഹം പറഞ്ഞു.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപത ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്ത്, ഫാ.ജോണ്സകണ്‍ പൂള്ളീറ്റ്, സിസ്റ്റര്‍ റെനി മേക്കലാത്ത്, ബെന്നി കൊള്ളിമാക്കിയില്‍, ജോസ് കവിയില്‍, മറിയമ്മ ലൂക്കോസ്, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, ആകാശ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »