Arts

തണുത്തുറഞ്ഞ തടാകത്തിലെ ക്രൂശിതരൂപം കാണാൻ ആയിരങ്ങൾ

സ്വന്തം ലേഖകന്‍ 14-03-2019 - Thursday

മിഷിഗൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ തടാകത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുവിന്റെ ക്രൂശിതരൂപം കാണാൻ ആയിരങ്ങൾ. കടുത്ത തണുത്ത കാലാവസ്ഥ മൂലം 2015ന് ശേഷം ഇങ്ങനെ ഒരു അവസരം ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടായിരത്തോളം ആളുകളാണ് ഈ അപൂർവ്വ കാഴ്ച കാണാൻ എത്തിയത്. തടാകത്തിൽ എത്തിയവർക്ക് ക്രൂശിതരൂപം കാണാൻ ഐസിൽ ദ്വാരമിട്ടു പാതയോരുക്കേണ്ട സാഹചര്യം വരെ വന്നിരിന്നു. വെള്ളത്തിൽ ആഴ്ത്തപെട്ട ലോകത്തിലെ ഒരേയൊരു ക്രൂശിതരൂപം ഇതാണെന്നാണ് അനുമാനിക്കപ്പെടുന്നത്. 5.5 അടി നീളമാണ് രൂപത്തിനുള്ളത്.

1956-ൽ മരണപ്പെട്ട തന്റെ മകന്റെ ഓർമ്മയ്ക്കായി മിഷിഗൺ സംസ്ഥാനത്തെ ഒരു കുടുംബം ഇറ്റലിയിൽ പണികഴിപ്പിച്ചതാണ് പ്രസ്തുത ക്രൂശിതരൂപം. എന്നാൽ ക്രൂശിതരൂപം അമേരിക്കയിലെത്തിച്ചപ്പോൾ അതിന് കേടുപാടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം ക്രൂശിതരൂപം സ്വീകരിച്ചില്ല. പിന്നീട് ആ ക്രൂശിതരൂപം ഒരു മുങ്ങൽ വിദഗ്ധൻ വാങ്ങുകയായിരിന്നു. സമീപത്തെ ഒരു തടാകത്തിൽ മരിച്ച മറ്റൊരു മുങ്ങൽ വിദഗ്ധന്റെ ഓർമ്മയ്ക്കായി അദ്ദേഹം അത് മിഷിഗൺ തടാകത്തിൽ താഴ്ത്തി. ഇന്ന് വെള്ളത്തിൽ മുങ്ങി മരിച്ചവരുടെ സ്മരണ പുതുക്കുന്ന ഒരു തീർത്ഥാടനകേന്ദ്രമായാണ് പ്രസ്തുത തടാകത്തെ നോക്കിക്കാണുന്നത്.


Related Articles »