India - 2025
ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം
സ്വന്തം ലേഖകന്‍ 16-03-2019 - Saturday
ന്യൂഡല്‍ഹി: പൊതുഅവധി ദിവസവും ക്രൈസ്തവരുടെ ഏറ്റവും പുണ്യദിനവുമായ ദുഃഖവെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നടപടിക്കെതിരേ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. ഇക്കാര്യത്തില്‍ ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും അഡ്മിനിസ്‌ട്രേറ്ററുമായി സംസാരിച്ചെന്നും നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി കണ്ണന്താനം പ്രതികരിച്ചു.
