India - 2025
മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: സമയക്രമത്തിന്റെ പ്രശ്‌നമാണെന്നു അല്‍ഫോന്‍സ് കണ്ണന്താനം
സ്വന്തം ലേഖകന്‍ 25-03-2018 - Sunday
തൃശൂര്‍: മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം വൈകുന്നതില്‍ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അനുയോജ്യമായ സമയം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണു മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കഴിയാത്തതെന്നു അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പാപ്പായെ ഇന്ത്യയില്‍ കൊണ്ടുവരിക എന്നത് തത്വത്തില്‍ അംഗീകരിച്ച കാര്യമാണെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ സമയക്രമത്തിന്റെ പ്രശ്‌നം മാത്രമാണുള്ളത്. അന്പതോളം രാഷ്ട്രത്തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്നു. ഇതിനിടെ മാര്‍പാപ്പയ്ക്കായി അനുയോജ്യമായ സമയം കണ്ടെത്തേണ്ടതുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
