India - 2025
സമാധാനം സ്ഥാപിക്കുക സാമൂഹിക നേതൃത്വത്തിന്റെ പ്രധാന ദൗത്യം: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
25-03-2019 - Monday
കൊച്ചി: നീതിയും സമാധാനവും സ്ഥാപിക്കുകയാണു സാമൂഹിക നേതൃത്വത്തിന്റെ പ്രധാന ദൗത്യമെന്നു കെസിബിസി ലേബര്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കേരള ലേബര്‍ മൂവ്‌മെന്റ് പിഒസിയില്‍ സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം തങ്ങളിലേല്‍പ്പിക്കുന്ന വിശ്വാസം കാത്തുപാലിക്കാന്‍ നേതൃത്വത്തിലുള്ളവര്‍ക്കു ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ലേബര്‍ മൂവ്‌മെന്റ് പ്രസിഡന്റ് ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറന്പില്‍, ജനറല്‍ സെക്രട്ടറി കെ.ജെ. തോമസ്, കെഎല്‍എം വനിതാ ഫോറം പ്രസിഡന്റ് മോളി ജോബി, വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കൊട്ടാരത്തില്‍, സെക്രട്ടറി ജോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
