News - 2025

പാപ്പയുടെ ആഹ്വാന പ്രകാരം യുക്രൈനു വേണ്ടി ലോകം ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു

പ്രവാചകശബ്ദം 02-03-2022 - Wednesday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം വിഭൂതി ബുധനായ ഇന്ന് ഇന്ന് മാർച്ച് രണ്ട് ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയില്‍ യുക്രൈന്‍ - റഷ്യ യുദ്ധ പ്രതിസന്ധിയിലുള്ള തന്റെ ദുഃഖം പങ്കുവെച്ചിരിന്നു. അന്നേ ദിവസമാണ് വിഭൂതി ബുധനാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ഇന്നലെ (01/03/22) യുദ്ധവിരാമത്തിനായി അവിരാമം പ്രാർത്ഥിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ചുക്കൊണ്ട് പാപ്പ ട്വീറ്റ് ചെയ്തിരിന്നു.

“നമുക്ക് ഒരുമിച്ച് നമ്മുടെ യാചന ഉയർത്താം: ഇനിയൊരിക്കലും യുദ്ധമരുത്, ആയുധങ്ങളുടെ ഗർജ്ജനം വീണ്ടും ഉണ്ടാകരുത്, ഇത്രയേറെ യാതനകൾ ഇനി ഉണ്ടാകരുത്! നാം പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല, നേരെമറിച്ച്, കൂടുതൽ തീക്ഷണതയോടുകൂടി നാം ദൈവത്തോട് അപേക്ഷിക്കുന്നു. കർത്താവേ, സമാധാനത്തിൻറെ നാഥാ, വരേണമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിൻറെ ഉപകരണങ്ങളാക്കേണമേ”.- പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. “ഒരുമിച്ചുപ്രാർത്ഥിക്കാം” “ഉക്രയിൻ” (#PrayTogether #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് പാപ്പയുടെ ട്വീറ്റ്. അതേസമയം റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ യുക്രെയ്ൻ പരാതി നൽകി.

More Archives >>

Page 1 of 741