News - 2025
ദേവാലയങ്ങൾക്കും പ്രോലൈഫ് ക്ലിനിക്കുകൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് അമേരിക്കന്‍ മെത്രാന്മാർ
പ്രവാചകശബ്ദം 16-06-2022 - Thursday
വാഷിംഗ്ടണ്‍ ഡി.സി: കത്തോലിക്ക ദേവാലയങ്ങൾക്കും, പ്രോലൈഫ് ക്ലിനിക്കുകൾക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്നതിന് പിന്നാലെ ശക്തമായ നടപടി വേണമെന്ന്‍ ആവശ്യപ്പെട്ട് യുഎസ് മെത്രാൻ സമിതി രംഗത്ത്. നിയമപാലകർ ഇക്കാര്യത്തിൽ ജാഗരൂകത കാണിക്കണമെന്ന് മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് മെത്രാൻ സമിതി അധ്യക്ഷനും ന്യൂയോർക്ക് ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ തിമോത്തി ഡോളനും, പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ബാൾട്ടിമോർ ആർച്ച് ബിഷപ്പ് വില്യം ലോറിയും പുറത്തുവിട്ട പ്രസ്താവനയിൽ സംയുക്തമായി ആവശ്യപ്പെട്ടു. 2020ന് ശേഷം 139 ദേവാലയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി.
ഭ്രൂണഹത്യ അമേരിക്കയിൽ നിയമവിധേയമാക്കിയ 1973ലെ സുപ്രീംകോടതിവിധി റദ്ദാക്കപ്പെടും എന്ന് സൂചന നൽകുന്ന ഡോബ്സ് വെസ് ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷൻ കേസിലെ വിധി മെയ് രണ്ടാം തീയതി ചോർന്നതിനുപിന്നാലെ വലിയ വർദ്ധനവാണ് ദേവാലയ ആക്രമണങ്ങളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വളരെ ചുരുക്കം ചില കേസുകളിൽ മാത്രമേ അക്രമികളുടെ ഉദ്ദേശലക്ഷ്യം മനസ്സിലാക്കാൻ സാധിച്ചിട്ടുളളു. അതിൽ കൂടുതൽ പേരുടെയും ഉദ്ദേശലക്ഷ്യം ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കണമെന്ന സഭ പഠനത്തോട് എതിർപ്പ് പ്രകടിപ്പിക്കുക എന്നതായിരുന്നുവെന്നും മെത്രാന്മാർ തങ്ങളുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഡോബ്സ് വെസ് ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷൻ വിധി പ്രസ്താവന ചോർന്നതിനുപിന്നാലെ ഗർഭിണികളായ സ്ത്രീകൾക്ക് സഹായം നൽകുന്ന ക്ലിനിക്കുകളിൽ ബോംബാക്രമണങ്ങൾ ഉണ്ടായി. പ്രോലൈഫ് സംഘടനകൾ അനുദിനം ആക്രമിക്കപ്പെടുന്നു. അമേരിക്കൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ജീവന് പോലും ഭീഷണി ഉണ്ടായിരിക്കുന്നു. ഇതിന് മറുപടിയായി നമ്മളോരോരുത്തരും സമാധാനത്തിന്റെ പാത സ്വീകരിക്കണം. ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹത്തിന് നമ്മുടെ ഹൃദയങ്ങളെ തുറന്നു നൽകണം. അമ്മമാർക്കും, കുട്ടികൾക്കും സേവനം ചെയ്യുന്ന വലിയൊരു ചരിത്രം സഭയ്ക്ക് ഉണ്ടെന്നും, സാമൂഹ്യ സേവനം നൽകുന്ന അമേരിക്കയിലെ ഏറ്റവും വലിയ സർക്കാർ ഇതര പ്രസ്ഥാനമാണ് തിരുസഭയെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക