News - 2024
വത്തിക്കാന്റെ മാധ്യമവിഭാഗത്തിന് ഇനി പുതിയ സാരഥികള്‍
സ്വന്തം ലേഖകന്‍ 12-07-2016 - Tuesday
വത്തിക്കാന്‍: വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്റെ തലവനായി മുന്‍ ഫോക്സ് ന്യൂസ് ലേഖകന്‍ ഗ്രെഗ് ബെര്‍കിനെ നിയമിച്ചു. 10 വര്‍ഷത്തെ സേവനത്തിന് ശേഷം ജെസ്യൂട്ട് വൈദികന്‍ ഫാ.ഫ്രെഡറിക്കോ ലൊംബാര്‍ഡി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 74 കാരനായ ലൊംബാര്‍ഡി ആഗസ്റ്റ് ഒന്നിന് സ്ഥാനമൊഴിയും. ഗ്രെഗ് ബെര്‍കിന്‍റെ നിയമനം കൂടാതെ വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്‍റെ അസിസ്റ്റന്‍റ് ഡയറക്റ്ററായി പലോമോ ഗാര്‍ഷ്യയെയും പുതിയതായി നിയമിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു വനിതയെ ഈ തസ്തികയില്‍ നിയമിക്കുന്നത്.
കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രെഗ് ബെര്‍ഗ് നാഷ്ണല്‍ കാത്തലിക് രെജിസ്റ്റര്‍, ഫോക്സ് ന്യൂസ് എന്നീ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ സ്ഥാനമൊഴിയുന്ന ഫാ.ഫ്രെഡറിക്കോ ലൊംബാര്‍ഡി 1990-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്റ്ററായാണ് ചുമതലയേറ്റത്. 2006-ല്‍ മുന്‍ പോപ്പ് ബനഡിക്ട് 16-ാമന്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്റ്ററായി നിയമിക്കുകയായിരിന്നു.
വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്‍റെ അസിസ്റ്റന്‍റ് ഡയറക്റ്ററായി നിയമിക്കപ്പെട്ട പലോമോ ഗാര്‍ഷ്യ സ്പെയിനില്‍ നിന്ന്‍ മാധ്യമ വിഭാഗത്തില്‍ ബിരുദവും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സ്പാനിഷ് റേഡിയോക്കു വേണ്ടി വത്തിക്കാന്‍ ലേഖകയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു.