News - 2025

മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവ്യകാരുണ്യ അത്ഭുതം; വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 03-08-2022 - Wednesday

ജലിസ്കോ: മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്ത് സപൊട്ലാനെജോയിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ ആരാധന മധ്യേ തിരുവോസ്തിയില്‍ ഹൃദയമിടിപ്പിന് സമാനമായ ചലനം ദൃശ്യമായ സംഭവത്തില്‍ സൂക്ഷ്മമായ അന്വേഷണം നടത്തുമെന്ന് ഗ്വാഡലജാര രൂപതാധ്യക്ഷന്‍ കർദ്ദിനാൾ ജോസ് ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ. ജൂലൈ 31-ന് മാധ്യമങ്ങളോട് സംസാരിച്ച കർദ്ദിനാൾ റോബിൾസ്, വിഷയം വളരെ ഗൗരവമുള്ളതാണെന്നും കാരണം ഇത് നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ കൂദാശയുടെ കാര്യമാണെന്നും പറഞ്ഞു. വിശുദ്ധ കുർബാനയിൽ യേശുക്രിസ്തുവിന്റെ യഥാർത്ഥ, ജീവനുള്ള സാന്നിധ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് വളരെ സെൻസിറ്റീവ് വിഷയമാണ്, ഇത് അമാനുഷികവും മഹത്തായതുമായ പ്രവൃത്തിയാണെന്ന് പറയാൻ അവലോകനം ചെയ്യേണ്ട വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്നും കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ റിപ്പോര്‍ട്ടുകളുള്ള ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ആധികാരികതയെക്കുറിച്ചു ഉടനെ ഒരു പ്രഖ്യാപനം നടത്താൻ മാർഗമില്ലായെന്ന് ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് പറഞ്ഞു. സൂക്ഷ്മമായ അന്വേഷണം നടത്തുകയും അത് എന്താണെന്ന് നിർണ്ണയിക്കുകയും വേണം. വീഡിയോകൾ യാഥാര്‍ത്ഥ്യം ഉള്ളതും അല്ലാത്തതുമുണ്ട്. നിരവധി കാര്യങ്ങൾ സൃഷ്ടിക്കാനും കഴിയും. അതിനാല്‍ തന്നെ ഇത് വളരെ സെൻസിറ്റീവ് ആണ്. വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ സാന്നിധ്യം യാഥാര്‍ത്ഥ്യമാണ്. ജനങ്ങളുടെ വിശ്വാസത്തോടൊപ്പം, അത് സഭയുടെ അധികാരത്തെയും ആധികാരികതെയും ബന്ധപ്പെടുത്തുന്നതിനാല്‍ വിഷയം പഠിക്കുമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു

.

ഇക്കഴിഞ്ഞ ജൂലൈ 23നാണ് സംഭവം നടന്നത്. ആരാധനയ്ക്ക് വേണ്ടി അരുളിക്കയില്‍ പ്രതിഷ്ഠിച്ച് വച്ചിരുന്ന ദിവ്യകാരുണ്യത്തിൽ മനുഷ്യന്റെ ഹൃദയമിടിപ്പിന് സമാനമായ ചലനമുള്ള ദൃശ്യങ്ങള്‍ വിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരിന്നു. മെക്സിക്കോയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന വാക്കുകളോടെയാണ് വീഡിയോ പുറത്തുവന്നത്. റിലീജിയസ് ഫാമിലി ഓഫ് ദ ഇമ്മാക്കുലേറ്റ് ഹേർട്ട് ആൻഡ് ഡിവൈൻ മേഴ്സി കോൺഗ്രിഗേഷന്റെ സ്ഥാപകനും, സുപ്പീരിയറുമായ ഫാ. കാർലോസ് സ്പാൻ ആണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. വിശുദ്ധ കുർബാന കഴിഞ്ഞ്, ആരാധനയ്ക്ക് ദിവ്യകാരുണ്യം പ്രതിഷ്ഠിച്ചതിനുശേഷം മടങ്ങാൻ തുടങ്ങുന്ന സമയത്താണ് ഹൃദയമിടിപ്പിന് സമാനമായ ചലനം ദിവ്യകാരുണ്യത്തില്‍ ദൃശ്യമായതെന്ന് ഫാ. കാർലോസ് പറഞ്ഞിരിന്നു. 20 മുതൽ 30 സെക്കന്‍റ് വരെ നീണ്ടുനിൽക്കുന്നതായിരുന്നു പ്രതിഭാസം.

More Archives >>

Page 1 of 779