News - 2025

കോവിഡ് ബാധിച്ച് ഭാരതത്തിൽ മരണമടഞ്ഞത് 304 വൈദികര്‍; 266 സന്യസ്തര്‍

പ്രവാചകശബ്ദം 22-08-2022 - Monday

മുംബൈ: ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് ഭാരതത്തിൽ മരണമടഞ്ഞത് 570 വൈദികരും സന്യസ്തരും. ഒഡീഷ സംസ്ഥാനത്തെ ബർഗയിൽ ഡിവൈൻ വേർഡ് കോൺഗ്രിഗേഷൻ അംഗം ഫാ. പെട്രൂസ് കുളളു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇതോടുകൂടിയാണ് കോവിഡ് ബാധിതരായ മരണപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും പട്ടിക സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഫാ. കുളളുവിന്റെ മരണത്തോടെ കോവിഡ് ബാധിതരായി ഇന്ത്യയിൽ കത്തോലിക്ക സഭയ്ക്ക് നഷ്ടമായ വൈദികരുടെ എണ്ണം 304 ആയി ഉയര്‍ന്നെന്ന് കപ്പൂച്ചിൻ മാധ്യമപ്രവർത്തകനായ ഫാ. സുരേഷ് മാത്യുവിനെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം 266 സന്യസ്തർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സേവനം ചെയ്യാൻ സന്നദ്ധരായ കൂടുതൽ മിഷ്ണറിമാരെ ആവശ്യമുള്ള സമയത്ത് ഇത്രയും ആളുകൾ മരണപ്പെട്ടത് ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണെന്നും ഇന്ത്യൻ കറന്റസ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിൽ ആഴ്ചതോറും പുറത്തിറങ്ങുന്ന മാസികയുടെ ചീഫ് എഡിറ്റർ കൂടിയായ അദ്ദേഹം വിശദീകരിച്ചു. വലിയ ആരോഗ്യ സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ഭൂരിപക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. പലർക്കും ആദ്യ ഘട്ടത്തിൽ തന്നെ രോഗം എന്താണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും, മറ്റു ചിലർക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭിച്ചില്ലെന്നും ഫാ. സുരേഷ് മാത്യു കൂട്ടിച്ചേർത്തു.

2020 ഏപ്രിൽ മാസം മുതൽ മരണപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നുണ്ടായിരുന്നു. 44 വൈദികരെ നഷ്ടപ്പെട്ട ജെസ്യൂട്ട് സമൂഹമാണ് കോവിഡ് പിടിപെട്ട് വൈദികർ ഏറ്റവും കൂടുതൽ മരണമടഞ്ഞ ഭാരതത്തിലെ കോൺഗ്രിഗേഷനുകളുടെ പട്ടികയിൽ ഒന്നാമതുള്ളത്. സലേഷ്യൻ സമൂഹത്തിന് 17 വൈദികരെയാണ് നഷ്ടപ്പെട്ടത്. ഡിവൈൻ വേർഡ് സൊസൈറ്റിയുടെ 16 വൈദികരും മരണപ്പെട്ടു. മദർ തെരേസ സ്ഥാപിച്ച മിഷ്ണറി ഓഫ് ചാരിറ്റിക്ക് 23 സന്യസ്ഥരെയാണ് കോവിഡ് മൂലം നഷ്ടപ്പെടുന്നത്. സിഎംസി കോൺഗ്രിഗേഷനിലെ 12 അംഗങ്ങൾ മരണപ്പെട്ടുവെന്നും ഫാ. സുരേഷ് പറയുന്നു. കോവിഡ് ആരംഭിച്ചപ്പോള്‍ മരണപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും കണക്കുകള്‍ ഉള്‍പ്പെടാത്ത സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നാലരക്കോടിക്ക് അടുത്ത് കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഭാരതത്തിൽ 5,27,000 ആളുകളാണ് വൈറസ് ബാധിതരായി മരണമടഞ്ഞിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 784