News - 2024
ക്രിസ്തുവിന്റെ സന്ദേശം ലോകത്തിലേക്ക് എത്തിക്കുവാന്‍ യുവജനങ്ങള്‍ പരമാവധി പരിശ്രമിക്കുക: ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ
സ്വന്തം ലേഖകന്‍ 27-07-2016 - Wednesday
ക്രാക്കോവ്: ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട വലിയ ഉത്തരവാദിത്വമുള്ളവരാണ് യുവജനങ്ങളെന്ന് ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ. "വിശ്വാസത്തിന്റെ അഗ്നിയെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ യുവാക്കള്‍ക്ക് കഴിയണം. സ്‌നേഹത്തിന്റെ അഗ്നി പകയുടെയും, വൈരാഗ്യത്തിന്റെയും, യുദ്ധത്തിന്റെയും, അക്രമത്തിന്റെയും ശക്തികളെ നിശേഷം ഇല്ലതാക്കുന്നതാണ്. സമാധാനവും, സന്തോഷവും, അനുരഞ്ജനവും നേടുന്നതു അവിടുത്തെ സ്‌നേഹത്തിലൂടെയാണ്". കര്‍ദിനാള്‍ സ്റ്റാനിസ്ലോ തന്റെ പ്രസംഗത്തിലൂടെ ആയിരക്കണക്കിനു യുവജനങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന വിശുദ്ധ ബലിയര്‍പ്പണത്തോടെയാണ് 6 ദിവസം നീണ്ടു നില്‍ക്കുന്ന ലോകയുവജന സമ്മേളനത്തിന് ക്രാക്കോവില്‍ തുടക്കമായത്.
ക്രിസ്തുവിന്റെ ഹിതപ്രകാരമാണ് യുവജനങ്ങളെല്ലാം ഇവിടെ വന്ന്‍ കൂടിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ സ്റ്റാനിസ്ലോ ഓര്‍മ്മിപ്പിച്ചു. "സന്തോഷവും സമാധാനവും അനുഭവിക്കുന്ന യുവജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്. എന്നാല്‍, യുദ്ധവും തീവ്രവാദികളുടെ ആക്രമണവും മൂലം നരക തുല്യമായ ജീവിതം നയിക്കുന്ന സ്ഥലങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളും ഇവിടെയുണ്ട്. പട്ടിണിയും ദാരിദ്രവും അവര്‍ക്ക് നല്ലതു പോലെ അറിയാം. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ പ്രതി ദുരിതം അനുഭവിക്കുന്ന അനേകം യുവാക്കളും ഇവിടെയുണ്ട്. എല്ലാവരേയും സ്വാഗതം ചെയ്യുന്നു". കര്‍ദിനാള്‍ തന്റെ പ്രസംഗം തുടര്‍ന്നു.
വിശ്വാസികളായ യുവജനങ്ങള്‍ പത്രോസിന്റെ മാതൃക പിന്‍തുടരുന്നവരാകണമെന്നും യുവജനങ്ങളുടെ വിശ്വാസവും സാക്ഷ്യവും അനുഭവങ്ങളും പങ്കിടുന്ന വലിയ സമ്മേളനമായി ലോകയുവജന സമ്മേളനം മാറട്ടെയെന്നും തന്റെ പ്രസംഗത്തില്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലോവ് ആശംസിച്ചു. "ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങളാല്‍ സമ്പന്നമായ നഗരമാണ് ക്രാക്കോവ്. വിശുദ്ധ ഫൗസ്റ്റീനയെ പോലെയുള്ളവരുടെ മധ്യസ്ഥതയില്‍ സഭ ഇവിടെ ശക്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സഭയുടെ ശക്തമായ പാരമ്പര്യവും വലിയ സാധ്യതകളും യുവജനങ്ങള്‍ തിരിച്ചറിയണമെന്നു പറഞ്ഞ കര്‍ദിനാള്‍, ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിലേക്ക് എത്തിക്കുവാന്‍ പരമാവധി പരിശ്രമിക്കുക എന്ന ആഹ്വാനത്തോടെയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക