News - 2024

ലോകം ആസൂത്രിതമായ ഒരു യുദ്ധത്തിലൂടെ കടന്നു പോകുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 28-07-2016 - Thursday

വത്തിക്കാന്‍: ലോകം ആസൂത്രിതമായ ഒരു യുദ്ധത്തിലൂടെ കടന്നു പോകുകയാണെന്നും എന്നാല്‍, ഈ യുദ്ധം മതങ്ങളുടെ പേരിലല്ല നടക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പോളണ്ടിലെ ക്രാക്കോവിലേക്കുള്ള യാത്ര മദ്ധ്യേ മാര്‍പാപ്പ വിമാനത്തില്‍ വച്ചു മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

"ആഗോളതലത്തില്‍ ഇന്ന് നടക്കുന്ന യുദ്ധം മതങ്ങളുടെ പേരിലല്ല. ഇന്നത്തെ യുദ്ധങ്ങള്‍ പണത്തിനെയും, പ്രകൃതി വിഭവങ്ങളെയും ലക്ഷ്യമാക്കിയുള്ളതാണ്. സമാധാനമാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്ക് വേണ്ടത് യുദ്ധമാണ്". പരിശുദ്ധ പിതാവ് തന്റെ കാഴ്ചപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്ക് വെച്ചു. ദീര്‍ഘനാളത്തെ സേവനത്തിന് ശേഷം വത്തിക്കാന്‍ മാധ്യമ വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന ഫാദര്‍ ഫെഡറിക്കോ ലൊംബോര്‍ഡിയും പിതാവിനോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു.

"വിശുദ്ധിയോടെ നിന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ഫ്രാന്‍സില്‍ വൈദികന്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വൈദികന്‍ പ്രാര്‍ത്ഥിച്ചിരുന്നതും സഭയിലെ ഒരോ മക്കള്‍ക്കു വേണ്ടിയുമാണ്. സമാന സാഹചര്യങ്ങളില്‍ മരിക്കുന്ന നിരവധി ക്രൈസ്തവര്‍ ലോകത്തില്‍ ഉണ്ട്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ മറ്റൊരു ലോകമഹായുദ്ധത്തിനരികെയാണ് നമ്മള്‍" ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

70 പേരടങ്ങുന്ന മാധ്യമ പ്രവര്‍ത്തകരുടെ വലിയ സംഘമാണ് പോളണ്ടിലേ മാര്‍പാപ്പയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുവാന്‍ പിതാവിനൊപ്പം യാത്ര തിരിച്ചത്. ഓരോ മാധ്യമ പ്രവര്‍ത്തകരേയും നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ച പിതാവ്, മാധ്യമപ്രവര്‍ത്തകര്‍ ലോകത്തിന് നല്‍കുന്ന സംഭാവന ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും പറഞ്ഞു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 62