News - 2024

ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടിലെത്തി

സ്വന്തം ലേഖകന്‍ 28-07-2016 - Thursday

ക്രാക്കോവ്: പോളണ്ടിലെ ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പോളണ്ടില്‍ എത്തി. പോളിഷ് പ്രസിഡന്‍റ് ആന്ദ്രേ ദൂദ അടക്കമുള്ള നേതാക്കളും പോളണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വവും ഒത്തുചേര്‍ന്നു മാര്‍പാപ്പക്കു ഹൃദ്യമായ സ്വീകരണം നല്കി. ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെ വഴിയിലും രാത്രി ആരാധനയിലും മാര്‍പാപ്പ പങ്കെടുക്കും. സമാപന ദിവസത്തെ ദിവ്യബലിക്കും മാര്‍പാപ്പ കാര്‍മികത്വം വഹിക്കും.

യുവജന സംഗമത്തിന്‍റെ പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങളായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍റെയും വിശുദ്ധ ഫൗസ്റ്റിനയുടെയും തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ പോളണ്ടിലെ നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കും. യുവജനസംഗമത്തിന്‍റെ സംഘാടകരെയും വോളണ്ടിയര്‍മാരെയും അദ്ദേഹം പ്രത്യേകം കാണുകയും അടുത്ത യുവജനസമ്മേളന വേദി പ്രഖ്യാപിക്കുകയും ചെയ്യും.

ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്നലെ മുതല്‍ യുവജന മതബോധനവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ കലാവിരുന്നും ആരംഭിച്ചു. 400 കേന്ദ്രങ്ങളിലായി 12 ഭാഷകളിലാണ് പരിപാടികള്‍ നടക്കുന്നത്. കലാപരിപാടികളില്‍ ഇന്ത്യയില്‍ നിന്നുള്ള ജീസസ് യൂത്ത് ഒരുക്കുന്ന റെക്സ് ബാന്‍ഡും ഐസിവൈഎമ്മിന്‍റെ ആഭിമുഖ്യത്തില്‍ കല്യാണ്‍ രൂപത ഒരുക്കുന്ന കലാവിരുന്നും ഉള്‍പ്പെടുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 63