News - 2024

ലോകയുവജന സമ്മേളനം സിറിയന്‍ സഹോദരങ്ങള്‍ക്കു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടികാഴ്ചക്കു വേദിയായപ്പോള്‍

സ്വന്തം ലേഖകന്‍ 28-07-2016 - Thursday

ക്രാക്കോവ്: പോളണ്ടില്‍ നടക്കുന്ന ലോകയുവജന സമ്മേളനം സിറിയക്കാരായ രണ്ടു പേര്‍ക്ക് അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ വേദിയായി മാറി. ലോകയുവജന സമ്മേളനത്തിനായി എത്തിയ യൂസഫ് അസ്താഫ് എന്ന 34-കാരന്‍ തന്റെ സിറിയയിലെ സഹോദരനായ അല്‍-അസ്ത്ഫാനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത് ഇവിടെവച്ചാണ്.

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും പലായനം ചെയ്ത് ജര്‍മ്മനിയില്‍ എത്തിയ അല്‍-അസ്ത്ഫാന്‍ ഇപ്പോള്‍ അവിടെ പഠനം നടത്തുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി അല്‍-അസ്ത്ഫാന്‍ ജര്‍മ്മനിയിലാണ്. ജോലിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂസഫ് അസ്താഫ് സിറിയയില്‍ നിന്നും ദുബായിലേക്ക് പോയിരുന്നു. ഇതിനു ശേഷം സഹോദരങ്ങളായ ഇവര്‍ കണ്ടിരിന്നില്ല. ഒടുവില്‍ ലോകയുവജന സമ്മേളനത്തില്‍ വെച്ചു ഇരുവരും കണ്ടുമുട്ടി.

സഹോദരനെ കാണുവാന്‍ സാധിച്ചതില്‍ തനിക്ക് പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത സന്തോഷമുണ്ടെന്ന് യൂസഫ് അസ്താഫ് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'യൂറോപ്പില്‍ ഇത്രയും ക്രൈസ്തവര്‍ ഒത്തുകൂടുന്ന ഈ മഹാസമ്മേളനം കാണുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം കുറയുകയാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ദൈവീക പദ്ധതി പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ഇവിടെ എത്തിയിരിക്കുന്നു". യൂസഫ് അസ്താഫ് തന്റെ സന്തോഷം വിവരിക്കുന്നു.

ഇരുവരുടേയും മാതാപിതാക്കളും സഹോദരങ്ങളും, യൂസഫ് അസ്താഫിന്റെ ഭാര്യയും ഇപ്പോഴും സിറിയയിലെ അലപ്പോയിലാണ് താമസിക്കുന്നത്. സിറിയയില്‍ ക്രൈസ്തവരായിരിക്കുക എന്നത് ജീവിക്കണോ മരിക്കണോ എന്നതിന്റെ തെരഞ്ഞെടുപ്പാണെന്നും ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതു നിത്യസംഭവങ്ങളായി സിറിയയില്‍ മാറിയിരിക്കുന്നുവെന്നും അല്‍ അസ്ത്ഫാന്‍ പറയുന്നു.

തങ്ങള്‍ പോളണ്ടില്‍ കണ്ടുമുട്ടിയ വിവരം നാട്ടിലേക്ക് വിളിച്ച് അറിയിച്ചപ്പോള്‍ അവരുടെ സന്തോഷം പതിമടങ്ങായിരിന്നുവെന്ന് ഇരുവരും പറയുന്നു. ജീവിതത്തിലെ മറക്കുവാന്‍ പറ്റാത്ത ദിനമായി പോളണ്ടിലെ ഈ കണ്ടുമുട്ടലിനെ വിവരിക്കുന്ന ഈ സഹോദരങ്ങള്‍ പത്രപ്രവര്‍ത്തകയോട് പിരിയാന്‍ നേരം പറഞ്ഞ വാക്കുകള്‍ ഇതാണ്, "ജീവിതം തിരിച്ചു പിടിക്കുവാന്‍ കഴിയാത്തവരായി സിറിയക്കാര്‍ മാറിയിരിക്കുന്നു. ഞങ്ങളുടെ രാജ്യത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമേ".

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 63