News - 2024

മ്യാന്‍മറിലെ ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ യുഎന്‍ സെന്‍സെസ് കണക്കുകള്‍

സ്വന്തം ലേഖകന്‍ 04-08-2016 - Thursday

യാങ്കൂണ്‍: മ്യാന്‍മറിലെ ക്രൈസ്തവരുടെ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായതായി യുഎന്‍ പഠനം. ആകെ ജനസംഖ്യയുടെ 6.2 ശതമാനവും ക്രൈസ്തവരാണെന്ന് പുതിയ സെന്‍സെസില്‍ വ്യക്തമായി. 1983-ലാണ് ഇതിനു മുമ്പ് ഇത്തരം ഒരു സെന്‍സെസ് നടത്തിയത്.

അന്ന് ക്രൈസ്തവരുടെ ജനസംഖ്യ 4.9 ശതമാനം മാത്രമായിരുന്നു. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍സ് ഫണ്ടാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. മ്യാന്‍മറിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. ക്രൈസ്തവരാണ് മ്യാന്‍മറില്‍ രണ്ടാം സ്ഥാനത്തുള്ള ജനവിഭാഗം.

കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം ക്രൈസ്തവരാണ് മ്യാന്‍മറില്‍ ഉള്ളത്. മുസ്ലീങ്ങളും ഹൈന്ദവരും ജനസംഖ്യയുടെ ചെറിയ ഒരു വിഭാഗം മാത്രമേ വരുകയുള്ളു. ഇവരുടെ ജനസംഖ്യയില്‍ ഇത്രയും വര്‍ഷമായിട്ടും കാര്യമായ വ്യത്യാസം വന്നിട്ടില്ലയെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് അതിശയിപ്പിക്കുന്ന രീതിയിലാണ്.

ബുദ്ധമത വിശ്വാസികളുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന്റെയും മുസ്ലീം മതവിശ്വാസികളുടെ ജനസംഖ്യാ വളര്‍ച്ചയില്‍ രണ്ടു ശതമാനത്തിന്റെയും കുറവാണ് ഈ കാലയളവില്‍ വന്നിരിക്കുന്നത്. ഷാന്‍, കാച്ചിന്‍, ചിന്‍ തുടങ്ങിയ നഗരങ്ങളിലാണ് ക്രൈസ്തവര്‍ കൂടുതലായും വസിക്കുന്നത്. ക്രൈസ്തവരില്‍ 85 ശതമാനവും താമസിക്കുന്നത് ചിന്‍ നഗരത്തിലാണ്. ബുദ്ധമത വിശ്വാസികള്‍ ന്യൂനപക്ഷമായി മാറിയ ഒരു പ്രദേശം കൂടിയാണ് ചിന്‍.

കച്ചിനില്‍ ജനസംഖ്യയുടെ 34 ശതമാനവും ക്രൈസ്തവരാണ്. സായുധ സംഘര്‍ഷത്തെ തുടര്‍ന്ന് ചില സ്ഥലങ്ങളിലെ കണക്കുകള്‍ ശേഖരിക്കുവാന്‍ സാധിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ക്ക് വിവിധ തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്ന രാജ്യമാണ് മ്യാന്‍മാര്‍.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 65