News - 2024
ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 05-08-2016 - Friday
ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു. കാത്തലിക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബിഷപ് തിയോഡർ മസ്ക്രിനാസിനും ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനത്തിനും ഒപ്പമാണ് ഫാദർ ടോം ഉഴുന്നാലിന്‍റെ ബന്ധുക്കൾ സുഷമ സ്വരാജിനെ കണ്ടത്. പാർലമെന്‍റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ തുടരുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ചില രാഷ്ട്ര നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും സുഷമ അറിയിച്ചതായി ബിഷപ്പ് തിയോഡർ മസ്ക്രിനാസ് പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് മാര്‍ച്ച് നാലിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാ. ടോം കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക