News - 2024

ഇസ്ലാം മതത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി മുന്‍ ഇറ്റാലിയന്‍ ബിഷപ്പ്

സ്വന്തം ലേഖകന്‍ 10-08-2016 - Wednesday

റോം: ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം മതമല്ല ഉത്തരവാദികളെന്ന, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നു വിരമിച്ച ഇറ്റാലിയന്‍ ബിഷപ്പ്. ഇസര്‍ണിയ വെനാഫ്രോ രൂപതയുടെ മുന്‍ ബിഷപ്പായിരുന്ന ആന്‍ഡ്രിയ ജെമ്മയാണ് തന്റെ എതിര്‍പ്പ് ഒരഭിമുഖത്തില്‍ പരസ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.

"ക്രൈസ്തവര്‍ക്കെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിന്റെ ആക്രമണമാണ് തീവ്രവാദം. പരിശുദ്ധ പിതാവിന്റെ പ്രസ്താവനയോട് എനിക്കുള്ള വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തുന്നു. ക്രൈസ്തവരുടെ ഭാഗത്തു നിന്നുള്ള, അവരെ സംരക്ഷിക്കുന്ന ശക്തമായ പ്രതികരണം വേണം മാര്‍പാപ്പയില്‍ നിന്നും ഉണ്ടാകുവാനെന്നു ഞാന്‍ കരുതുന്നു". ബിഷപ്പ് ആന്‍ഡ്രിയ ജെമ്മ അഭിമുഖത്തില്‍ പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ റീജന്‍സ്ബര്‍ഗില്‍ നടത്തിയ പ്രസംഗം വീണ്ടും, വീണ്ടും നാം ആവര്‍ത്തിച്ച് കേള്‍ക്കണമെന്നും ബിഷപ്പ് ആന്‍ഡ്രിയ ജെമ്മ അഭിപ്രായപ്പെടുന്നു. പ്രവാചക ഉള്‍ക്കാഴ്ചയോടെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, റീജന്‍സ്ബര്‍ഗ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നും ബിഷപ്പ് ആന്‍ഡ്രിയ ജെമ്മ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം മതവുമായി ബന്ധമില്ലെന്നും, ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് പറഞ്ഞിരുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 67