News - 2024

ദൈവത്തിന്റെ കരുണ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നവരായി നാം മാറണമെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 11-08-2016 - Thursday

വത്തിക്കാന്‍: ദൈവത്തിന്റെ കരുണ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഒന്നാണെന്നും, അതിനാല്‍ കരുണ പകരുന്നവരായി നാം ഓരോരുത്തരും മാറണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളില്‍ നടത്തുന്ന തന്റെ പൊതുപ്രസംഗത്തിലാണ്, ദൈവത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന കരുണ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. വിധവയായ സ്ത്രീയുടെ മരിച്ചു പോയ മകനെ ക്രിസ്തു പുനര്‍ജീവിപ്പിക്കുന്ന സുവിശേഷഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്.

"കരുണ എന്നത് ഒരു യാത്രയാണ്. നമ്മുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് കരങ്ങളിലേക്ക് എത്തിച്ചേരേണ്ട ഒരു യാത്ര. ക്രിസ്തുവിന്റെ അധരങ്ങളില്‍ നിന്നും വരുന്ന ശക്തമായ വാക്കുകള്‍ക്ക് മൃതരായിരിക്കുന്ന നമ്മേ പുനര്‍ജീവിപ്പിക്കുവാനുള്ള ശക്തിയുണ്ട്. ഈ നവജീവന്‍ വഴിയായി പുതുശക്തിയും പുതിയ ഉണര്‍വ്വും ക്രിസ്തു നമുക്ക് നല്‍കുന്നു. മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ക്കുന്നവര്‍ക്ക് പഴയ ഹൃദയമല്ല, പുതിയ ഹൃദയമാണ് ലഭിക്കുക". ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു.

"മരിച്ച യുവാവിനെ ഉയര്‍പ്പിച്ച ക്രിസ്തു, വിധവയായ സ്ത്രീക്കും മകനും മാത്രമല്ല പ്രത്യാശ നല്‍കിയത്. പ്രത്യാശയുടെ കാരുണ്യ സന്ദേശം ചുറ്റും കൂടിയവര്‍ക്കും നല്‍കി. നമുക്ക് ദൈവത്തില്‍ നിന്നും ദാനമായി ലഭിച്ച കരുണ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു". ക്രിസ്തു നമ്മുടെ ഹൃദയങ്ങളേയും അന്തരംഗങ്ങളേയും കാണുന്നുണ്ടെന്നും, തന്റെ കാരുണ്യത്താല്‍ നമുക്ക് സൗഖ്യം പകരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിങ്കല്‍ നിന്നും ലഭിച്ച പുതിയ സൗഖ്യത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കാരുണ്യ പ്രവര്‍ത്തിയില്‍ വ്യാപൃതരാകുവാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

കരുണയുടെ വര്‍ഷത്തില്‍ 'കാരുണ്യത്തിന്റെ രണ്ടു വാതിലുകള്‍' ദേവാലയത്തില്‍ തുറന്നു വച്ച ഒരു ബിഷപ്പിന്റെ മാതൃക കൂടി പറഞ്ഞാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "ഒരു ബിഷപ്പ് തന്റെ ദേവാലയത്തില്‍ കരുണയുടെ രണ്ടു വാതില്‍ തുറന്നതായി എന്നോട് പറഞ്ഞു. ഒരു വാതിലിലൂടെ പാപികളായ നാം കാരുണ്യവാനായ നാഥന്റെ സന്നിധിയിലേക്ക് കടന്നു വന്ന് കാരുണ്യം പ്രാപിക്കും. കരുണയുടെ അടുത്ത വാതില്‍ ദേവാലയത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുവാനുള്ളതാണ്. നാം പ്രാപിച്ച കാരുണ്യം മറ്റുള്ളവര്‍ക്കായി നല്‍കുവാന്‍ വേണ്ടി ഈ വാതിലിലൂടെ പുറത്തേക്ക് നാം ഇറങ്ങി ചെല്ലുന്നു". പാപ്പ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകരെ പ്രത്യേകം ആശംസിക്കുവാനും പിതാവ് തന്റെ പ്രസംഗത്തിനിടെ മറന്നിരുന്നില്ല.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 67