News - 2024

മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ C9 കർദ്ദിനാൾ സംഘത്തിന്റെ യോഗം ആരംഭിച്ചു

പ്രവാചകശബ്ദം 18-06-2024 - Tuesday

വത്തിക്കാന്‍ സിറ്റി: സാർവത്രിക സഭയുടെ ഭരണത്തിൽ മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമൻ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കർദ്ദിനാൾ സംഘത്തിന്റെ യോഗം ഇന്നലെ ജൂൺ പതിനേഴാം തീയതി, തിങ്കളാഴ്ച്ച വത്തിക്കാനിൽ ആരംഭിച്ചു. ഈ വര്‍ഷം ചേരുന്ന മൂന്നാമത്തെ സമ്മേളനമാണിത്. റോമൻ കൂരിയയുടെ നവീകരണ പദ്ധതിയിലും, സഭയുടെ ഭരണ സംവിധാനങ്ങളിലും, പാപ്പായെ സഹായിക്കുന്നതിനു വേണ്ടിയാണ് 9 കർദിനാളമാരുടെ ഉപദേശകസംഘത്തിനു ഫ്രാൻസിസ് പാപ്പാ രൂപം നൽകിയത്. ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയിൽ അംഗമാണ്. കഴിഞ്ഞ സമ്മേളനം ഏപ്രിൽ മാസമാണ് ചേർന്നത്.

ഏപ്രിലില്‍ നടന്ന ചർച്ചകളിൽ, യുക്രൈനിലേയും വിശുദ്ധ നാട്ടിലെയും യുദ്ധസാഹചര്യങ്ങൾ, രൂപതാ ഭരണസംവിധാനങ്ങളിൽ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്ക് എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.വത്തിക്കാൻ സംസ്ഥാന സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വത്തിക്കാൻ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ അൽസാഗ, കോംഗോയിലെ കിൻഷാസ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ അമ്പോംഗൊ ബെസുംഗൂ, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഷോൻ പാട്രിക് ഒ മാല്ലീ ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്. കർദിനാൾ സംഘത്തിന്റെ ആദ്യയോഗം 2013 ഒക്ടോബർ 1നാണ് നടന്നത്.

More Archives >>

Page 1 of 973