News - 2025

അൽമായ സമൂഹത്തിന് വേണ്ടി  'C9 ഗ്രൂപ്പ്' നിർദ്ദേശങ്ങൾ സമർപ്പിച്ചു.

അഗസ്റ്റസ് സേവ്യ൪ 18-09-2015 - Friday

'അൽമായർ, കുടുംബം, ജീവിതം' എന്നിവയടങ്ങുന്ന ഒരു പുതിയ വത്തിക്കാൻ സമൂഹത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ   'C9  ഗ്രൂപ്പ്' എന്നറിയപ്പെടുന്ന 'Council  of  Cardinals'  മാർപാപ്പയ്ക്ക് മുമ്പാകെ സമർപ്പിച്ചു. വത്തിക്കാൻ പുനസംഘടനാ നിർദ്ദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച  9 കർദിനാൾമാരടങ്ങുന്ന 'Council  of  Cardinals'  ആണ്  ചർച്ച ചെയ്യപ്പെട്ട രണ്ട് Congregation - നുകളിൽ ഒരെണ്ണം പൂർത്തിയാക്കി മാർപാപ്പയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. 

ഇപ്പോഴുള്ള  'സഹാനുഭൂതി, നീതി, സമാധാനം' എന്നിവ ഒരുമിപ്പിച്ച്  ഒറ്റ കാര്യാലയത്തിനു കീഴിലാക്കുവാനുള്ള  നിർദ്ദേശങ്ങളും പരിഗണനയിലുണ്ടെങ്കിലും അതിനുള്ള റിപ്പോർട്ട് പൂർത്തീകരിച്ചിട്ടില്ല. 

'റോമൻ ക്യൂരിയ'യിൽ വരുന്ന മാറ്റങ്ങൾ ക്രോഡീകരിച്ചു കൊണ്ട് 'പൗരോഹിത്യ നിയമങ്ങൾക്കൊരു മുഖവുര' തയ്യാറാക്കുന്ന ദൗത്യവും കൗൺസിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ ആശയങ്ങൾ ഉൾക്കൊണ്ട്, റോമൻ ക്യൂരിയായിലെ  'പുതിയ കാര്യാലയങ്ങൾ', റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ്പ്തന്നെ ഉത്ഘാടനം ചെയ്യാൻ പിതാവിന് അധികാരമുണ്ട്.

ബിഷപ്പുമാരെ നിയമിക്കുന്നതിന്റെ വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പിതാവ് Council  of  Cardinals - നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാൻ കാര്യാലയങ്ങളുടെ പുനസംഘടനയിൽ ഈ വിഷയം ഉൾപ്പെടുന്നില്ലെങ്കിലും ഓരോ വർഷവും 150-ഓളം ബിഷപ്പുമാർ നിയമിക്കപ്പടുന്നതുകൊണ്ട് ആ നിയമനങ്ങളുടെ സുതാര്യത ഉറപ്പാക്കണമെന്ന് പിതാവ് ആഗ്രഹിക്കുന്നു.

റോമൻ ക്യൂരിയായിലെ ഏറ്റവും പ്രധാനപ്പെട്ട  കാര്യാലയങ്ങളാണ് 'വത്തിക്കാൻ കോൺഗ്രിഗേഷനുകൾ'. അൽമായ൪ക്ക് വേണ്ടി ഒരു പുതിയ  കോൺഗ്രിഗേഷൻ തുടങ്ങുന്നത് അൽമായർക്ക് തിരുസഭയിലുള്ള സ്ഥാനം ഓർമ്മിപ്പിക്കാൻ വേണ്ടി കൂടിയാണ്.

ഇപ്പോൾ തിരുസഭയ്ക്ക് 9 കോൺഗ്രഗേഷനുകളാണ് ഉള്ളത്.അവ-

1.  Congregation  for  Bishops 

2.  Congregation  for  Catholic  Education

3.  Congregation  for  the  Causes  of  Saints 

4.  Congregation  for  Clergy

5.  Congregation  for  Divine  Worship 

6.  Congregation  for  the  Doctrine  of  the  Faith 

7.  Congregation  for  Evangelization

8.  Congregation  for  Consecrated  Life 

9.  Congregation  for  the  Eastern  Churches എന്നിവയാണ്.

നിലവിലുള്ള 'Pontifical  Council  for  the  Laity '- യും 'Pontifical  Council  for  the Family '- യും ഒരുമിച്ചു ചേർത്താണ്  'Congregation  for  Laity,  Family  and  Life'  എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള റോമൻ ക്യൂരിയായുടെ പുതിയ കാര്യാലയം സംഘടിപ്പിച്ചിരിക്കുന്നത്. ഈ കാര്യാലയത്തിന്റെ ഒരു ഭാഗമായി  ഇപ്പോഴുള്ള  'Pontifical  Academy  for  Life'  തുടരും.

'Pontifical  Council  for  the  Laity '- യുടെയും 'Pontifical  Council  for  the Family '- യുടെയും കാര്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് റോമിലെ ട്രസ്റ്റാവേരയിൽ 'St. കാലിക്സ്റ്റസ്' പാലസിലാണ്. അതു കൊണ്ട് പുതുതായി രൂപം കൊള്ളുന്ന  'Congregation  for  Laity,  Family  and  Life' -ന്റെയും കേന്ദ്ര കാര്യാലയം ഈ പാലസിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More Archives >>

Page 1 of 7