News - 2024

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗോപുരത്തിനു മുകളിൽ ശക്തമായ മിന്നല്‍

സ്വന്തം ലേഖകന്‍ 08-10-2016 - Saturday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗോപുരത്തിനു മുകളിൽ ശക്തമായ രീതിയില്‍ മിന്നല്‍. രാവിലെ 9.20 നാണ് ശക്തമായ മിന്നല്‍ റോമില്‍ ഉണ്ടായത്. റോമില്‍ രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു മുമ്പും ദൈവ മാതാവുമായി ബന്ധപ്പെട്ട തിരുനാള്‍ ദിനങ്ങളില്‍ സമാനമായ പ്രതിഭാസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഉണ്ടായിട്ടുണ്ട്.

പോപ്പ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്ത 2013 ഫെബ്രുവരി 11-ാം തീയതിയും ശക്തമായ മിന്നല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഗോപുരത്തില്‍ വന്നു പതിച്ചിരുന്നു. ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനമായിരിന്നു അന്ന്‍. ശക്തമായ മിന്നലും, ഇടിയും ഉണ്ടായപ്പോള്‍ ഭൂമി കുലുങ്ങുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍പാപ്പയുടെ സുരക്ഷാ സൈന്യമായ സ്വിസ് ഗാര്‍ഡുകള്‍ മുതല്‍ സാധാരണക്കാരായ കട ഉടമകള്‍ വരെ ഇടിമിന്നല്‍ ഉണ്ടായതിനെ അതിശയത്തോടെയാണ് നോക്കി കണ്ടത്.

സാധാരണ ഉണ്ടാകുന്ന ഇടിമിന്നലുകളിലും ശക്തമായ രീതിയിലാണ്, നിമിഷങ്ങളോളം നീണ്ടു നിന്ന ഇത്തവണത്തെ മിന്നല്‍ ഉണ്ടായതെന്നും ഇവര്‍ പറയുന്നു. തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്.

More Archives >>

Page 1 of 89