News - 2024

3 മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതി

സ്വന്തം ലേഖകന്‍ 21-10-2016 - Friday

ന്യൂഡൽഹി: വിവിധ മേഖലകളിൽ കത്തോലിക്കാ സഭയ്‌ക്കു നൽകിയ സേവനങ്ങൾക്ക് മൂന്നു മലയാളികൾ ഉൾപ്പെടെ 15 പേർക്ക് മാർപാപ്പയുടെ ബഹുമതി.

കൊച്ചി വൈപ്പിൻ സ്വദേശി സ്‌റ്റാൻലി കുറുപ്പശേരി, വത്തിക്കാൻ സ്‌ഥാനപതി കാര്യാലയത്തിൽ പ്രവർത്തിക്കുന്ന പാലാ കൊഴുവനാൽ സ്വദേശിനി സിസ്‌റ്റർ ഗ്ലാഡിസ് വേങ്ങത്താനം, തിരുവല്ല കല്ലൂപ്പാറ ചക്കാലമുറിയിൽ ബാബു ഫിലിപ്പ് എന്നിവരാണ് ബഹുമതി ലഭിച്ച മലയാളികൾ.

വത്തിക്കാൻ സ്‌ഥാനപതി കാര്യാലയത്തിൽ നടന്ന അവാര്‍ഡ് ദാന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി ആർച്ച്‌ ബിഷപ് സാൽവത്തോറെ പെനാക്യോ ആണ് ബഹുമതി കൈമാറിയത്.

കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ മേജർ ആർച്ച്‌ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ്, ഡൽഹി അതിരൂപതാധ്യക്ഷൻ ആർച്ച്‌ബിഷപ് അനിൽ കൂട്ടോ, ഗുഡ്‌ഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ്, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ്പ് തിയഡോർ മസ്‌കരാനസ്, ഡപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ ജോസഫ് ചിന്നയ്യൻ, മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്‌റ്റർ പ്രേമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

More Archives >>

Page 1 of 95